Published: February 16, 2026 08:11 PM IST
1 minute Read
ലഹോർ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ പാക്ക് താരം ശുഐബ് അക്തർ. ഒരു ഘട്ടത്തിലും പാക്കിസ്ഥാന് മത്സരത്തിൽ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും പിസിബി തലവൻ മൊഹ്സിൻ നഖ്‍വിക്ക് ഒന്നും അറിയില്ലെന്നും അക്തർ തുറന്നടിച്ചു. കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസ് വിജയമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്.
‘‘പാക്കിസ്ഥാൻ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. അതാണു സത്യം. ഷഹീന്‍ അഫ്രീദി 125 കിലോമീറ്റർ വേഗതയിലൊക്കെയാണു പന്തെറിയുന്നത്. ഇത് ആധുനിക ക്രിക്കറ്റിനു ചേരുന്ന കാര്യമല്ല. സമ്മര്‍ദം കൈകാര്യം ചെയ്യാൻ അവർക്കു സാധിക്കുന്നില്ല. കഴിഞ്ഞ 15–20 വർഷത്തിൽ പാക്ക് ക്രിക്കറ്റിൽ ഒരു നിക്ഷേപവുമുണ്ടായിട്ടില്ല. ഇന്ത്യയ്ക്കെതിരെ ഗ്രൗണ്ടിൽ പോരാടുമ്പോൾ അവരെ തോൽപിക്കാൻ സാധിക്കുമെന്നു പാക്കിസ്ഥാനു സ്വപ്നം പോലും കാണാൻ സാധിക്കാത്തപോലെയായിരുന്നു കളി.’’
‘‘ഒന്നും അറിയാത്ത ഒരാളാണു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‍വി. നിങ്ങൾക്ക് എന്തുചെയ്യാനാകും? ടീമിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും?’’– ശുഐബ് അക്തർ ചോദിച്ചു. കഴിവില്ലാത്തവനെന്നും പഠിപ്പില്ലാത്തവനെന്നും നഖ്‌വിയെ അക്തർ കടന്നാക്രമിച്ചു. ‘‘മത്സരങ്ങൾ ജയിപ്പിക്കാൻ അറിയാത്ത ബാബർ അസമിനെയാണു നിങ്ങൾ സൂപ്പർസ്റ്റാറിനെപ്പോലെ ഉയർത്തിയെടുത്തത്. കഴിവില്ലാത്ത ഒരാളെ ഒരു ചുമതല ഏൽപിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൈം.’’– ശുഐബ് അക്തർ ഒരു മാധ്യമത്തോടു പറഞ്ഞു.
English Summary:







English (US) ·