കാംപ്നൗവിൽ റയൽ മഡ്രിഡിനെ 2–0ന് തകർത്തു, ഗോളടിച്ച് റാഷ്ഫോഡും ടോറസും; ബാർസിലോനയ്ക്ക് ലാലിഗ കിരീടം

3 weeks ago 6

ഓൺലൈൻ ഡെസ്ക്

Published: May 11, 2026 11:01 AM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@Barcelona നിന്ന് എടുത്തതാണ്.
ബാർസിലോന താരങ്ങളുടെ വിജയാഘോഷം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@Barcelona നിന്ന് എടുത്തതാണ്.

ബാർസിലോന∙ സ്പാനിഷ് ലാലിഗ എൽ ക്ലാസിക്കോയിൽ റയൽ മ‍ഡ്രിഡിനെ തകര്‍ത്തുവിട്ട് ബാർ‍സിലോന. വിജയത്തോടെ ലാലിഗയിൽ 29–ാം കിരീടവും ബാർസ ഉറപ്പിച്ചു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാർസയുടെ വിജയം. ഒൻപതാം മിനിറ്റിൽ മാർകസ് റാഷ്ഫോഡും 18–ാം മിനിറ്റിൽ ഫെറാൻ ടോറസുമാണ് ഹോം ഗ്രൗണ്ടായ കാംപ്നൗവിൽ ബാർസിലോനയ്ക്കായി ലക്ഷ്യം കണ്ടത്. മറുപടി നൽകാനുള്ള റയലിന്റെ ശ്രമങ്ങളെല്ലാം വിഫലമായി. ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ മാത്രമാണ് റയലിനു സാധിച്ചത്.

പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലുമെല്ലാം ബാർസിലോന മത്സരത്തിൽ മേൽക്കൈ നേടി. ഇതോടെ 35 മത്സരങ്ങളില്‍ 30 ഉം ജയിച്ച് ഒന്നാമതുള്ള ബാർസയ്ക്ക് 91 പോയിന്റായി. കിരീടം നിലനിർത്താന്‍ ബാർസയ്ക്ക് ഒരു സമനില തന്നെ ധാരാളമായിരുന്നു. പക്ഷേ ചിരവൈരികളായ റയലിനെതിരെ ആതിഥേയർ വിജയം പിടിച്ചെടുത്തു. എട്ടാം മിനിറ്റിൽ ഫ്രീകിക്ക് ഗോളിലൂടെയാണ് റാഷ്ഫോഡ് ബാർ‍സിലോനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. റയൽ ഗോളി തിബോ കോർട്ടിസിനെ മറി കടന്ന് പന്ത് പോസ്റ്റിന്റെ ടോപ് കോർണറിൽ പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ദാനി ഓൽമോയുടെ ഫ്ലിക്കിൽനിന്ന് ടോറ‍സിന്റെ തകർപ്പനൊരു നീക്കം ബാർസ ലീഡ് രണ്ടാക്കി ഉയർത്തി.

റാഷ്ഫോഡിനും റോബർട്ട് ലെവൻഡോവ്സ്കിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും മൂന്നാമതൊരു ഗോൾ മത്സരത്തിൽ ഉണ്ടായില്ല. മത്സരം അവസാന മിനിറ്റുകളിൽ കടന്നപ്പോഴേക്കും ‘ചാംപ്യന്‍സ്’ ചാന്റുകളുമായി ബാർസ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. സീസണിൽ മൂന്നു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ബാർസയുടെ വിജയാഘോഷം.

English Summary:

Barcelona Clinches 29th La Liga Title successful El Clasico Victory

Read Entire Article