Published: July 02, 2026 10:12 AM IST
1 minute Read
മെക്സിക്കോ സിറ്റി ∙ നഷ്ടപ്പെട്ട വളർത്തുനായ ഫുട്ബോൾ ആരാധകരോടൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കുന്നത് കണ്ട ഞെട്ടലിലാണ് മെക്സിക്കൻ വനിത അലയാന്ദ്ര ഗാർഷ്യ. 6 വയസ്സുള്ള പെൺനായ ഗോർദയെയാണ് ലോകകപ്പ് കാരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്.
What you should work next
ഗ്വാദലൂപെ നഗരത്തിലെ സാൻ കാർലോ തെരുവിലാണ് ഒരുമാസം മുൻപ് ‘ഗോർദയെ’ നഷ്ടപ്പെട്ടത്. നായയെ കാണാതായ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെക്സിക്കോയുടെ വിജയത്തിനു ശേഷം, മെക്സിക്കൻ ആരാധകർ നടത്തിയ വിജയാഹ്ലാദത്തിന്റെ തത്സമയ സംപ്രേഷണത്തിലാണ് നഷ്ടപ്പെട്ട തന്റെ വളർത്തുനായയെ എടുത്തുയർത്തി ആഹ്ലാദം പങ്കുവയ്ക്കുന്ന മെക്സിക്കോ ആരാധകരുടെ വിഡിയോ ദൃശ്യം അലയാന്ദ്ര കണ്ടത്.
ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ആഹ്ലാദ പ്രകടനത്തിനിടെ ‘നായ പോലും സന്തോഷിക്കുന്നു’ എന്നും ആരാധകർ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഉടൻ നായയെ തേടി സംഭവസ്ഥലത്തെത്തിയ അലയാന്ദ്രയ്ക്ക് ‘ഗോർദ’യെ തിരിച്ചുകിട്ടി. പട്ടിണി കിടന്നതിനാൽ അൽപം മെലിഞ്ഞു പോയെന്നും ശരീരത്തിൽ ചില മുറിവുകൾ ഉണ്ടെന്നും അലയാന്ദ്ര പറഞ്ഞു.
English Summary:





English (US) ·