കാബോ വെർദെ വന്നത് അങ്ങനെ ‘വെറുതെ’ പോകാനല്ല! സൗദിയെയും സമനിലയിൽ തളച്ച് നോക്കൗട്ടിൽ; എതിരാളികൾ അർജന്റീന

3 weeks ago 5

മിദിലാജ് റഷീദ്

മിദിലാജ് റഷീദ്

Published: June 27, 2026 07:50 AM IST Updated: June 27, 2026 09:05 AM IST

1 minute Read

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ച് നോക്കൗട്ടിൽ കടന്ന കാബോ വെർദെ താാരങ്ങളുടെ ആഹ്ലാദം.  (Photo by Francois Nel / GETTY IMAGES NORTH AMERICA / Getty Images via AFP)
ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ച് നോക്കൗട്ടിൽ കടന്ന കാബോ വെർദെ താാരങ്ങളുടെ ആഹ്ലാദം. (Photo by Francois Nel / GETTY IMAGES NORTH AMERICA / Getty Images via AFP)

ഹൂസ്റ്റൺ∙ ഫിഫ ലോകകപ്പിലെ നിർണായക മത്സരത്തിൽ സൗദി അറേബ്യയെ സമനിലയിൽ തളച്ച് കാബോ വെർദെ നോക്കൗട്ട് റൗണ്ടിൽ. കളിച്ച മൂന്നു മത്സരവും സമനിലയിൽ പിടിച്ചാണ് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായി കാബോ വെർദെ നോക്കൗട്ടിൽ കടന്നത്. യുറഗ്വായെയും (2-2) സ്പെയിനിനെയും (0-0) സമനിലയിൽ തളച്ചതിന് പിന്നാലെയാണ് ലോകകപ്പിലെ കന്നിക്കാരായ കാബോ വെർദെ സൗദി അറേബ്യയെയും ഗോൾരഹിത സമനിലപ്പൂട്ടിൽ കുരുക്കിയിട്ടത്. നോക്കൗട്ടിൽ അർജന്റീനയാണ് കാബോ വെർദെയുടെ എതിരാളികൾ.

What you should work next

സൗദ്യ അറേബ്യയുമായുള്ള മത്സരത്തിന്റെ തുടക്കം മുതൽ കാബോ വെർദെ ആക്രമണം ആരംഭിച്ചിരുന്നു. സൗദിയുടെ ആക്രമണ ശ്രമങ്ങളെ ബുദ്ധിപൂർവം തടുക്കുകയും ചെയ്തു ടീം. 21-ാം മിനിറ്റിൽ കാബോ വെർദെ താരം വില്ലി സെമെദോ ബോക്സിന്റെ ഇടതുവശത്തുനിന്നു തൊടുത്ത ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് തെറിച്ചു. ആദ്യ പകുതി അവസനാക്കുന്നതിന് മുൻപ് ലീഡ് എടുക്കാൻ കാബോ വെർദെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

രണ്ടാം പകുതി ആരംഭിച്ചയുടൻ കാബോ വെർദെയുടെ പോസ്റ്റിലേക്ക് സൗദിയുടെ ആക്രമണമുണ്ടായെങ്കിലും കാബോ വെർദെയുടെ ഗോൾ കീപ്പർ വൊസീഞ്ഞ തടഞ്ഞിട്ടു. 47-ാം മിനിറ്റിൽ കാബോ വെർദെ നടത്തിയ ഗോൾ ശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസും തട‍ഞ്ഞു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കാബോ വെർദെ നിരന്തരം സൗദി പോസ്റ്റിൽ ആക്രമണം നടത്തിയെങ്കിലും ഗോൾ അകന്നുനിന്നു. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ കാബോ വെർദെ – 0 സൗദി അറേബ്യ – 0.

English Summary:

Cabo Verde vs Saudi Arabia FIFA World Cup; Cape Verde qualifies for Round of 32

Read Entire Article