കാര്യവട്ടത്തെ കളി ‘കാര്യം’ തന്നെ, ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പ്; ഓൾറൗണ്ടർ പുറത്ത്? സാധ്യതാ പ്ലേയിങ് ഇലവൻ ഇങ്ങനെ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 31, 2026 02:26 PM IST

1 minute Read

ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ഇഷാൻ കിഷനും. (PTI Photo/R SenthilKumar)
ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ഇഷാൻ കിഷനും. (PTI Photo/R SenthilKumar)

Follow Us

Facebook

WhatsApp

തിരുവനന്തപുരം∙ ട്വന്റി20 ലോകകപ്പിനു മുൻപുള്ള അവസാന മത്സരത്തിനാണ് കാര്യവട്ടത്ത് ടീം ഇന്ത്യയും ന്യൂസീലൻഡും ഇറങ്ങുന്നത്. ലോകകപ്പിനു മുൻപ് ഇന്ത്യയ്ക്ക് ഒരു സന്നാഹമത്സരം മാത്രമാണ് ഉള്ളതിനാൽ അവസാനവട്ട ഒരുക്കങ്ങൾക്കും പരീക്ഷണങ്ങൾക്കും ഈ മത്സരം നിർണായകമാണ്. 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യയ്ക്കു പക്ഷേ, വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിലെ 50 റൺസ് തോൽവി ആഘാതമായിരുന്നു. ട്വന്റി20 ലോകകപ്പിന് മുൻപുള്ള അവസാന അങ്കം ജയിക്കാൻ 2 ടീമുകളും കച്ചകെട്ടുമ്പോൾ ഗ്രൗണ്ടിൽ പൊടിപാറുമെന്ന് തീർച്ച.

ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റം ഉറപ്പാണ്. സ്വന്തം തട്ടകത്തിൽ ആദ്യ രാജ്യാന്തര മത്സരം കളിക്കാനുള്ള സ‍ഞ്ജുവിന്റെ അവസരം ടീം മാനേജ്മെന്റ് തട്ടിത്തെറിപ്പിക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ സഞ്ജു ഇന്ന് സ്വന്തം നാട്ടിൽ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. കഴിഞ്ഞ മത്സരത്തിൽ പരുക്കിനെ തുടർന്ന് പുറത്തിരുന്ന ഇഷാൻ കിഷനും ടീമിലേക്ക് മടങ്ങിയെത്തും. ഓപ്പണർ അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ഇന്നലെ അഭിഷേക് പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. അഭിഷേകില്ലെങ്കിൽ സഞ്ജുവും ഇഷാനും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യും.

ആദ്യ മത്സരത്തിനു ശേഷം പരുക്കേറ്റ് ബെഞ്ചിലായ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിലേക്ക് തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കിൽ ആദ്യ നാലു മത്സരങ്ങളും കളിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു വിശ്രമം അനുവദിക്കും. വരുൺ ചക്രവർത്തി ടീമിലേക്ക് മടങ്ങിയെത്തിയാൽ രവി ബിഷ്ണോയിയും പുറത്താകും. പേസർമാരിൽ ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവരിലൊരാൾക്കും വിശ്രമം നൽകും.

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ:അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്

English Summary:

India faces New Zealand successful their last T20 lucifer earlier the World Cup successful Trivandrum, with important implications for last preparations and subordinate experimentation. The squad is expected to spot changes successful the playing XI, with Sanju Samson perchance making his planetary debut connected location soil.

Read Entire Article