കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസീലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപനയ്ക്കു തുടക്കം, ഉദ്ഘാടനം ചെയ്ത് പൃഥ്വിരാജ്

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 21, 2026 08:31 PM IST

1 minute Read

 KCA
ടിക്കറ്റ് വിൽപന നടന്‍ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യുന്നു. Photo: KCA

തിരുവനന്തപുരം∙ ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 

ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ. ആരാധകർക്ക് Ticketgenie മൊബൈൽ ആപ്ലിക്കേഷൻ വഴി  ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

മത്സരത്തിനായുള്ള പിച്ചുകളുടെയും സ്റ്റേഡിയത്തിന്റെയും നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും കായികപ്രേമികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ ചടങ്ങിൽ വ്യക്തമാക്കി. കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ, ട്രഷറർ അജിത്ത് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read Entire Article