എന്നാല്‍ ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷി മാത്രം ചടങ്ങിന് എത്തിയില്ല. മീനൂട്ടി എന്തുകൊണ്ട് വന്നില്ല എന്ന് ചോദിച്ചപ്പോള്‍, മീനൂട്ടി യുകെയിലാണ്, ഡോക്ടര്‍ ഭാഗം തുടര്‍ന്ന് പഠിക്കാന്‍ പോയതാണ് എന്നാണ് പറഞ്ഞിരുന്നത്.
Also Read: കാവ്യ മാധവന്‍ ഹാപ്പിയല്ലേ? ചോദ്യത്തിന് നടി നല്‍കിയ മറുപടി, അഭിനയത്തിലേക്ക് തിരിച്ചുവരുമോ?
എന്നാല്‍ ഇപ്പോഴിതാ മീനാക്ഷി തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നു. നമിത പ്രമോദിന്റെ നമ്മ ദേശി എന്ന സാരി ബ്രാന്റിന്റെ പ്രമോഷന് വേണ്ടി എടുത്ത ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചിരിയ്ക്കുന്നത്. കൊച്ചിയിലെ മൂണ്‍ലൈറ്റ് സ്റ്റുഡിയോയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തത് എന്ന് പോസ്റ്റില്‍ മീനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്.
ഒരുപക്ഷേ ഈ ചിത്രങ്ങള്‍ നേരത്തെ എടുത്തതാവാം, മീനാക്ഷി ഇപ്പോള്‍ പങ്കുവച്ചതുമാവാം. നമിത പ്രമോദിന്റെ നമ്മ ദേശിയ്ക്ക് വേണ്ടി മീനാക്ഷി പങ്കുവയ്ക്കുന്ന ആദ്യത്തെ ചിത്രങ്ങളല്ല ഇത്. തുടര്‍ച്ചയായി പങ്കുവയ്ക്കുന്ന നാലാമത്തെ പോസ്റ്റാണിത്. മുന്‍പ് പങ്കുവച്ച നാല് പോസ്റ്റുകളിലും ഇതേ ഇടത്ത് നിന്നാണ് ചിത്രങ്ങള്‍ എടുത്തത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ ഓരോ ടൈം ഗ്യാപില്‍ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് താരപുത്രി. ഒരോ ആഴ്ച ഓരോ സെറ്റ് ചിത്രങ്ങള്‍ എന്ന നിലയിലാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വരും ആഴ്ചകളില്‍ ഇത്രയും മനോഹരമായ ചിത്രങ്ങള്‍ ഇനിയും വരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കാവ്യയുടെ ലക്ഷ്യയ്ക്ക് വേണ്ടി പ്രമോഷന്‍ ഷൂട്ടുകള്‍ ചെയ്തുകൊണ്ടാണ് മീനാക്ഷി ഈ രംഗത്തേക്ക് എത്തിയതു തന്നെ. സിനിമയോടോ അഭിനയത്തോടോ താത്പര്യം പ്രകടിപ്പിക്കാത്ത മീനാക്ഷി തുടക്കത്തില്‍ ഒരു ബ്രാന്റ് പ്രമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തിയപ്പോള്‍ ആളുകള്‍ക്ക് കൗതുകമായിരുന്നു. അത് കാവ്യയ്ക്ക് വേണ്ടി മാത്രമായിരിക്കും എന്ന് കരുതി. അതിന് ശേഷമാണിപ്പോള്‍ ഉറ്റ സുഹൃത്തായ നമിതയ്ക്ക് വേണ്ടിയും മീനൂട്ടി സജീവമായി ഇറങ്ങിയിരിക്കുന്നത്.




English (US) ·