കാൻഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ വൈശാലി ജേതാവ്; ജൂ വെൻജുന്റെ എതിരാളി

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: April 16, 2026 09:36 AM IST Updated: April 16, 2026 10:58 AM IST

1 minute Read

കാൻഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തിൽ  ജേതാവായ വൈശാലി രമേശ് അമ്മയോടൊപ്പം സന്തോഷം പങ്കിട്ടു. X/@FIDE_chess
കാൻഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തിൽ ജേതാവായ വൈശാലി രമേശ് അമ്മയോടൊപ്പം സന്തോഷം പങ്കിട്ടു. X/@FIDE_chess

പാഫോസ് (സൈപ്രസ്) ∙ കാൻഡിഡേറ്റ്സ് ചെസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ വൈശാലി രമേഷ് ബാബു ജേതാവ്. ഇതോടെ ഈ വർഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനായ ചൈനയുടെ ജൂ വെൻജുന്റെ എതിരാളിയാകും വൈശാലി. വെള്ള കരുക്കളുമായി കളിച്ച വൈശാലി, അവസാന റൗണ്ടിൽ കാറ്റെറിന ലാഗ്നോയെ 8.5/14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. തികഞ്ഞ ശാന്തതയോടെയും ഫലപ്രദമായും കളിച്ച വൈശാലി, മത്സരത്തിൽ തൊട്ടടുത്തുള്ളവരേക്കാൾ അര പോയിന്റ് മുന്നിലെത്തിയാണ് കളി അവസാനിപ്പിച്ചത്.

ടൂർണമെന്റിന്റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ റേറ്റിങ് ഉള്ളവരിലൊരാളായിരുന്ന വൈശാലി, അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. 2024ൽ ഡി. ഗുഗേഷിന്റെ ഐതിഹാസിക മുന്നേറ്റത്തിന് സമാനമായ യാത്ര. അന്ന് ഗുഗേഷും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് കാൻഡിഡേറ്റ്സ് കിരീടം നേടിയത്. പിന്നീട് ലോക ചാംപ്യൻഷിപ്പിൽ ചാംപ്യനാകുകയും ചെയ്തു.

പുരുഷ വിഭാഗത്തിൽ ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ജാവോഖിർ സിന്ദറോവ് കഴിഞ്ഞദിവസം ജേതാവായിരുന്നു. ഒരു റൗണ്ട് ബാക്കി നിൽക്കെയാണ് സിന്ദറോവിന്റെ നേട്ടം. ഇതോടെ ഇരുപതുകാരൻ സിന്ദറോവ് 2026 ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളിയാകും. 13ാം റൗണ്ട് മൽസരത്തിനിറങ്ങുമ്പോൾ 2 പോയിന്റ് ലീഡുണ്ടായിരുന്ന സിന്ദറോവ് നെതർലൻഡ്സിൽനിന്നുള്ള അനീഷ് ഗിരിയുമായി സമനിലയിൽ പിരിഞ്ഞു.

English Summary:

Vaishali Ramesh Babu has been crowned the champion of the Women's Candidates Chess tourney successful Cyprus. This singular triumph earns her a spot to situation the reigning World Chess Champion, China's Ju Wenjun, aboriginal this year. Vaishali showcased exceptional composure and skill, finishing fractional a constituent up of her closest competitors.

Read Entire Article