കിടിലം കൊല്ലം! ട്രിവാൻഡ്രം റോയൽസിനെതിരെ 11 റൺസ് ജയം; അർധസെഞ്ചറിയുമായി 40കാരൻ അരുൺ

3 weeks ago 5

അനീഷ് നായർ

അനീഷ് നായർ

Published: August 23, 2026 07:10 AM IST Updated: August 23, 2026 10:10 AM IST

1 minute Read

കെസിഎലിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ കൊല്ലം താരം അരുൺ പൗലോസിന്റെ ബാറ്റിങ്. (KCA)
കെസിഎലിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ കൊല്ലം താരം അരുൺ പൗലോസിന്റെ ബാറ്റിങ്. (KCA)

തിരുവനന്തപുരം ∙ കെസിഎൽ മൂന്നാം സീസണിലെ ഏറ്റവും പ്രായം കൂടിയ താരമായ 40 വയസ്സുകാരൻ അരുൺ പൗലോസിന്റെ ദിവസമായിരുന്നു ഇന്നലെ. ഒമാൻ ദേശീയ ടീമിനായും കളിച്ചിട്ടുള്ള, കൊല്ലം സെയിലേഴ്സ് ഓപ്പണറായ അരുൺ ട്രിവാൻഡ്രം റോയൽസിന്റെ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു നേടിയത് 32 പന്തിൽ 62 റൺസ്. അതിൽ 6 ഫോറും 5 സിക്സും. ആ അടിത്തറയിൽ സെയിലേഴ്സ് അടിച്ചുകൂട്ടിയ 202 റൺസിനു മുന്നിൽ റോയൽസിന്റെ പോരാട്ടം 191 റൺസിൽ അവസാനിച്ചു.

കൊല്ലത്തിന് 11 റൺസ് ജയം. ആദ്യ കളി തോറ്റ സെയിലേഴ്സ് വിജയ വഴിയിലെത്തിയപ്പോൾ റോയൽസിന് ഇത് രണ്ടാം തോൽവി. അരുൺ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: കൊല്ലം- 20 ഓവറിൽ 6ന് 202, ട്രിവാൻഡ്രം- 20 ഓവറിൽ 7ന് 191. മറുപടി ബാറ്റിങ്ങിൽ അഭിഷേക് പി.നായരും (25) ക്യാപ്റ്റൻ കൃഷ്ണപ്രസാദും ( 53) ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ വന്ന ബാറ്റർമാർ നിരാശപ്പെടുത്തിയത് ട്രിവാൻഡ്രത്തിന് തിരിച്ചടിയായി. കൊല്ലത്തിനായി കെ.ജി.അഖിൽ 3 വിക്കറ്റ് നേടി.

നേരത്തെ, ഇന്നിങ്സിന്റെ തുടക്കം മുതൽ ടോപ് ഗിയറിൽ ബാറ്റ് ചെയ്ത അരുണാണ് കൊല്ലത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ വത്സൽ ഗോവിന്ദും (30 പന്തിൽ 43) ആനന്ദ് കൃഷ്ണനും (22 പന്തിൽ 35) ഫോം കണ്ടെത്തിയതോടെ കൊല്ലം അനായാസം 200 കടന്നു

English Summary:

KCL Season 3 lucifer wherever 40-year-old Arun Pauloos, the oldest player, scored an awesome 62 runs disconnected 32 balls, starring Kollam Sailors to a 202-run total. This beardown show secured an 11-run triumph for Kollam Sailors against Trivandrum Royals.

Read Entire Article