Published: February 07, 2026 09:49 PM IST
Updated: February 08, 2026 08:05 AM IST
1 minute Read
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി.
REUTERS/Francis Mascarenhas
Follow Us
മുംബൈ ∙ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുന്നുമായി ട്വന്റി20 ലോകകപ്പിനെ വരവേറ്റ് മുംബൈ. പാട്ടും നൃത്തവും ചെണ്ടമേളവുമായി കലാകാരൻമാർ മൈതാനം നിറഞ്ഞപ്പോൾ ലേസർ ഷോയും ചെണ്ടമേളവും വെടിക്കെട്ടും അകമ്പടിയേകി. പഞ്ചാബി റാപ്പർ ബാദ്ഷാ ത്രസിപ്പിക്കുന്ന സംഗീതവുമായി ഗാലറികളെ ഇളക്കിമറിച്ചു. ബോളിവുഡ് താരം നോറ ഫത്തേഫിയുടെ നൃത്തവിരുന്നും ശിവമണിയുടെ ഡ്രംസ് മേളവും ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പേകി.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്ന പഞ്ചാബി റാപ്പർ ബാദ്ഷാ. (Photo by Punit PARANJPE / AFP)
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി. (PTI Photo/Kunal Patil)
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി. (PTI Photo/Kunal Patil)
ശനിയാഴ്ച വൈകിട്ട് ആറിന് ശിവമണിയും സിതാർ വാദകൻ ഋഷഭ് ശർമയും ചേർന്നൊരുക്കിയ നിയോ-ക്ലാസിക്കൽ സംഗീതത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ പാരമ്പര്യവും ആധുനികതയും ഒത്തുചേർന്ന വിസ്മയപ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി. ജനപ്രിയ റാപ്പർ ബാദ്ഷാ തന്റെ ഹിറ്റ് ഗാനങ്ങളുമായി വേദി കീഴടക്കിയപ്പോൾ, ബോളിവുഡ് താരം നോറ ഫത്തേഹി ചടുലമായ നൃത്തച്ചുവടുകളുമായി സ്റ്റേഡിയത്തെ ഇളക്കിമറിച്ചു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി.(Photo by Punit PARANJPE / AFP)
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി. (PTI Photo/Kunal Patil)
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്ന പഞ്ചാബി റാപ്പർ ബാദ്ഷാ. (PTI Photo/Kunal Patil)
ഐസിസി ചെയർമാൻ ജയ് ഷായും ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായ രോഹിത് ശർമയും ചേർന്നാണ് ട്രോഫി അവതരിപ്പിച്ചത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 കുട്ടികളും ഇവർക്കൊപ്പം വേദിയിലുണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ‘ഫീൽ ദ് ത്രിൽ’ എന്ന ടൂർണമെന്റ് തീം സോങ്ങും ചടങ്ങിൽ അവതരിപ്പിച്ചു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്ന ബോളിവുഡ് താരം നോറ ഫത്തേഹിയും പഞ്ചാബി റാപ്പർ ബാദ്ഷായും. (PTI Photo/Kunal Patil)
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി. (PTI Photo/Kunal Patil)
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി.
REUTERS/Francis Mascarenhas
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന ബോളിവുഡ് താരം നോറ ഫത്തേഹി. (PTI Photo/Kunal Patil)
English Summary:
The T20 World Cup 2024 has begun with a spectacular opening ceremonial astatine Wankhede Stadium, featuring performances by Punjabi rapper Badshah, Bollywood prima Nora Fatehi, and drummer Shivamani.