കിടു! ഒറ്റക്കൈ കൊണ്ട് പറന്നുപിടിച്ച് ഗിൽ, വിശ്വസിക്കാനാകാതെ ലങ്കൻ ബാറ്റർ– വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: August 17, 2026 08:30 PM IST

1 minute Read

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ  കമിന്ദു മെൻഡിസിനെ പുറത്താക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ എടുത്ത തകർപ്പൻ ക്യാച്ച്. (X/BCCI)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ കമിന്ദു മെൻഡിസിനെ പുറത്താക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ എടുത്ത തകർപ്പൻ ക്യാച്ച്. (X/BCCI)

ഗോൾ ∙ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ സ്വയമൊരുക്കിയ കെണിയിലാണ് ശ്രീലങ്ക വീണത്. ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 90 റണ്‍സിനിടെ ആദ്യ അഞ്ചു വിക്കറ്റുകളും നഷ്ടമായി. ആദ്യ ഓവറില്‍ മുഹമ്മദ് സിറാജ് തുടങ്ങിയ വിക്കറ്റ് വേട്ട സ്പിന്നർമാർ ഏറ്റെടുക്കുകയായിരുന്നു. ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ നിഷാന്‍ ഫെര്‍ണാണ്ടോ പൂജ്യത്തിന് പുറത്തായി. ലഹിരു ഉദാര (44 പന്തിൽ 27), ദിനേശ് ചണ്ഡിമൽ (16 പന്തിൽ 4) എന്നിവരെ മാനവ് സുതാറും കമിന്ദു മെൻഡിസിനെ (25 പന്തിൽ 14) കുൽദീപ് യാദവും ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയെ (41 പന്തിൽ 21) രവീന്ദ്ര ജഡേജയും വീഴ്ത്തി.

What you should work next

പിന്നീട് ആറാം വിക്കറ്റിൽ ഒന്നിച്ച സോണാൽ ദിനുഷയും (168 പന്തിൽ 100) നിരോഷൻ ഡിക്ക്‌വെല്ലയും (115 പന്തിൽ 80) ചേർന്നാണ് ലങ്കയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 146 റൺസ് കൂട്ടിച്ചേർത്തു. ഇരുവരുടെയും കൂട്ടുകെട്ട് പ്രസിദ്ധ് കൃഷ്ണ പൊളിച്ചതോടെ 284 റൺസിന് ശ്രീലങ്ക ഓൾഔട്ടായി. ഇന്ത്യയ്ക്ക് 178 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മികച്ചൊരു ക്യാച്ചിലാണ് കമിന്ദു മെൻഡിസ് പുറത്താകുന്നത്. കുൽദീപ് യാദവ് എറിഞ്ഞ 17-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു വിക്കറ്റ്. ബാറ്റർ എക്സ്ട്രാ കവറിലേക്ക് ഡ്രൈവ് ചെയ്ത ബോൾ, ഗിൽ ഇടത്തോട്ട് ചാടി ഇടംകൈ കൊണ്ട് കയ്യിലൊതുക്കുകയായിരുന്നു. കമന്ററി ബോക്സിലുണ്ടായിരുന്ന സഞ്ജയ് മഞ്ജരേക്കർ പോലും അദ്ഭുതത്തോടെയാണ് ക്യാച്ചിനെ വിവരിച്ചത്. ബോൾ കൈയെത്തും ദൂരത്തായിരുന്നില്ലെന്നും ബാറ്റർ ഒരിക്കലും ഇതു പ്രതീക്ഷിച്ചിരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

English Summary:

Sri Lanka cricket collapsed successful the archetypal innings of the Test lucifer against India owed to a spin-friendly transportation that they couldn't handle. The squad mislaid its archetypal 5 wickets for conscionable 90 runs, with Mohammed Siraj initiating the wicket spree successful the archetypal over. A important concern betwixt Sonal Dinusha and Niroshan Dickwella brought them back, but they were yet bowled retired for 284, giving India a first-innings pb of 178 runs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article