കീപ്പറുടെ കയ്യിൽ തട്ടി വലയിൽ കയറി പന്ത്; യുറഗ്വായ്‌ക്കെതിരെ സ്പെയിനിനു ജയം

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: June 27, 2026 06:43 AM IST Updated: June 27, 2026 07:56 AM IST

1 minute Read

ഫിഫ ലോകകപ്പിൽ സ്പെയിൻ– യുറഗ്വായ് മത്സരത്തിൽനിന്ന്.  (Photo by Ulises RUIZ / AFP)
ഫിഫ ലോകകപ്പിൽ സ്പെയിൻ– യുറഗ്വായ് മത്സരത്തിൽനിന്ന്. (Photo by Ulises RUIZ / AFP)

ഗ്വാഡലഹാര∙ ഫിഫ ലോകകപ്പിലെ എച്ച് ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ യുറഗ്വായ്‌ക്കെതിരെ സ്പെയിനിനു ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ ജയിച്ചത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ അലക്സ് ബയിനയാണ് സ്പെയിനിനു വേണ്ടി ഗോൾ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെ സ്പെയിൻ നോക്കൗട്ട് ഉറപ്പാക്കി. അതേസമയം, രണ്ടു സമനിലയും ഒരു തോൽവിയുമായി രണ്ടു പോയിന്റ് മാത്രമുള്ള യുറഗ്വായ്‌ ലോകകപ്പിൽ നിന്നു പുറത്തായി.

What you should work next

41–ാം മിനിറ്റിൽ മാർക്കോസ് ലൊറെന്റെ നൽകിയ അസിസ്റ്റിൽനിന്ന് സ്പാനിഷ് മിഡ്‌ഫീൽഡർ അലക്സ് ബീന മനോഹരമായി തിരിഞ്ഞ് ബോക്സിന് പുറത്തുനിന്നുതിർത്ത ഷോട്ട് യുറഗ്വായ് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ കയ്യിൽ തട്ടിയാണ് ഗോൾവലയിലേക്ക് കയറിയത്.

മത്സരത്തിൽ 74 ശതമാനത്തോളം പന്ത് കൈവശം വച്ച് മികച്ച പാസിങ്ങിലൂടെ ആദ്യ പകുതിയിൽ സ്പെയിൻ കളി നിയന്ത്രിച്ചു. ഹൈ-പ്രസ്സിങ് തന്ത്രങ്ങളിലൂടെ സ്പെയിനെ തടയാനായിരുന്നു യുറഗ്വായ് ശ്രമം. സൂപ്പർ താരം ഡാർവിൻ നൂനിയസിന് ആദ്യ പകുതിയിൽ ചില മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞെങ്കിലും അവർക്ക് ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് (90+5) സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്ത അഗസ്റ്റിൻ കനോബിയോയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. 

English Summary:

FIFA World Cup 2026: Uruguay vs Spain Live Score

Read Entire Article