കുട്ടി ഉണ്ടായത് മുതല്‍ എന്റെ ഭര്‍ത്താവ് ഹോം ഹസ്ബന്റ് ആണ്, എന്നെ നന്നായി പാംപര്‍ ചെയ്യുന്നുണ്ട് എന്ന് ശ്വേത മേനോന്‍

4 days ago 3
ഒരു ബന്ധം ഡിവോഴ്‌സില്‍ അവസാനിച്ചു എന്ന് കരുതി, മറ്റൊരു ബന്ധത്തിലേക്ക് കടക്കാന്‍ ഭയക്കുന്നവരാണ് പലരും. എന്നാല്‍ ശ്വേത മേനോനെ സംബന്ധിച്ച് രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഏറ്റവും മികച്ചത്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ തനിക്ക് നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചും എല്ലാം പല വേദികളിലും ശ്വേത വാചാലയായിട്ടുണ്ട്.

ഇപ്പോഴിതാ, തനിക്കിപ്പോഴും സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ കഴിയുന്നത് ഭര്‍ത്താവ് ശ്രീവത്സന്‍ നല്‍കുന്ന പിന്തുണയാണ് എന്ന് ഒരിക്കല്‍ കൂടെ ശ്വേത പറയുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ അദ്ദേഹം ഹോം ഹസ്ബന്റ് ആണ് എന്നാണ് ശ്വേത പറഞ്ഞത്. അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്‌റ്റേഴ്‌സ് എന്ന ഷോയില്‍ മത്സരാര്‍ത്ഥിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്വേത മേനോന്‍ .

Also Read: തല്ലി തോല്‍പ്പിക്കുന്ന നായികമാര്‍! കല്യാണി മുതല്‍ സായി പല്ലവി വരെ - ആക്ഷന്‍ നായികമാരായി മാറിയ നടിമാര്‍

എനിക്ക് കുഞ്ഞ് ജനിച്ചത് മുതല്‍ എന്റെ ഭര്‍ത്താവ് ഒരു ഹൗസ് ഹസ്ബന്റ് ആണ്. വളരെ അധികം അഭിമാനിക്കുന്ന ഒരു ഹൗസ് ഹസ്ബന്റ്. കാരണം, അദ്ദേഹം ജോലി ചെയ്യുന്നുണ്ട്, കുടുംബം നോക്കുന്നുണ്ട്, കുഞ്ഞിനെ നോക്കുന്നുണ്ട്, എന്നെ നോക്കുന്നുണ്ട്, എന്നെ പാംപര്‍ ചെയ്യുന്നുണ്ട്. എനിക്ക് എല്ലാത്തിനും സ്വാതന്ത്ര്യമുണ്ട്. എനിക്ക് തോന്നുന്നു എനിക്ക് ഇങ്ങനെ ഇരിക്കാന്‍ കഴിയുന്നതിന് കാരണം അദ്ദേഹമാണെന്നാണ് ശ്വേത മേനോന്‍ പറഞ്ഞത്.

ശ്വേത പറഞ്ഞപ്പോള്‍, ഷോയില്‍ പങ്കെടുക്കുന്ന മറ്റൊരു താരമായ ശ്രീവിദ്യ മുല്ലശ്ശേരിയും ഭര്‍ത്താവ് രാഹുല്‍ തനിക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് സംസാരിക്കുന്നുണ്ട്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്നെ എന്റെ അമ്മ പറഞ്ഞിരുന്നു, ചെറുപ്പം മുതലേ ഹോസ്റ്റലിലൊക്കെ നിന്നതുകൊണ്ട് മോള്‍ക്ക് പാചകം ചെയ്യാന്‍ അറിയില്ല എന്ന്. അപ്പോള്‍ രാഹുലിന്റെ അമ്മ പറഞ്ഞത്, അത് കുഴപ്പമില്ല എന്റെ മോനെ ഞാന്‍ നന്നായി പാചകം പഠിപ്പിച്ചിട്ടുണ്ട് എന്നാണ്. എനിക്ക് വേണ്ടി എന്തും ഉണ്ടാക്കി തരുന്ന ആളാണ് എന്റെ ഭര്‍ത്താവ്. ഷൂട്ട് കഴിഞ്ഞ് ഒരുപാട് വൈകി ഞാന്‍ എത്തുമ്പോഴും എനിക്കുള്ള ഒരു ചായയും ഇട്ട് അദ്ദേഹം കാത്തിരിക്കും. അങ്ങനെയൊക്കെയുള്ള പിന്തുണ കിട്ടുക എന്ന് പറഞ്ഞാല്‍ അതിലും വലിയ അനുഗ്രഹമില്ല എന്നാണ് ശ്രീവിദ്യ മുല്ലശ്ശേരിയുടെ പക്ഷം

Read Entire Article