Published: February 09, 2026 06:19 PM IST Updated: February 10, 2026 11:19 AM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിന്റെ വിഷമം ആഭ്യന്തര ക്രിക്കറ്റിൽ ‘അടിച്ചുതീർത്ത്’ കെ.എൽ.രാഹുൽ. സെഞ്ചറിയുമായി മുന്നിൽ നിന്നു നയിച്ച രാഹുലിന്റെ (130) ബലത്തിൽ, കരുത്തരായ മുംബൈയ്ക്കെതിരെ 4 വിക്കറ്റ് ജയവുമായി കർണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ കടന്നു. രണ്ടാം ഇന്നിങ്സിൽ 325 റൺസ് പിന്തുടർന്ന കർണാടകയ്ക്കായി രാഹുലിനു പുറമേ സ്മരൺ രവിചന്ദ്രനും (83 നോട്ടൗട്ട്) തിളങ്ങി. സ്കോർ: മുംബൈ 120, 377. കർണാടക 173, 6ന് 325.
English Summary:







English (US) ·