Published: August 02, 2026 08:16 PM IST Updated: August 02, 2026 08:56 PM IST
1 minute Read
ആലപ്പുഴ∙ വൈഎംസിഎ പി.ഒ.ഫിലിപ്പ് മെമ്മോറിയൽ ബാസ്കറ്റ്ബോൾ ഇൻഡോർ കോംപ്ലക്സിൽ നടന്ന മൂന്നാമത് ജോൺസ് അംബ്രല്ല - കരിക്കമ്പള്ളിൽ അഡ്വ. കെ.ടി.മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ് (ഗേൾസ്), കുന്നംകുളം ഗവ.വൊക്കേഷണൽ എച്ച്എസ്എസ് (ബോയ്സ്) എന്നിവർ കിരീടം ചൂടി. മൂന്ന് ദിവസം നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ മികച്ച സ്കൂൾ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന് സമാപനമായത്.
ഗേൾസ് ഫൈനൽ: പ്രൊവിഡൻസ് ജിഎച്ച്എസ്എസിന് തകർപ്പൻ തിരിച്ചുവരവ്വനിതാ വിഭാഗം ഫൈനലിൽ കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്.സിനെ 47–44 എന്ന സ്കോറിനാണ് പ്രൊവിഡൻസ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 13 പോയിന്റുകൾക്ക് പിന്നിലായിരുന്ന പ്രൊവിഡൻസ്, അവസാന ക്വാർട്ടറിലെ തകർപ്പൻ പ്രകടനത്തോടെയാണ് കളി അനുകൂലമാക്കിയത്. ആദ്യ പകുതിയിൽ മൗണ്ട് കാർമൽ 23-17 നും മൂന്നാം ക്വാർട്ടറിൽ 38-29നും മുന്നിലായിരുന്നു. എന്നാൽ നാലാം ക്വാർട്ടറിൽ 18-6 എന്ന സ്കോറിന് ആധിപത്യം പുലർത്തിയ പ്രൊവിഡൻസ് വിജയം പിടിച്ചെടുത്തു. പ്രൊവിഡൻസിനായി ക്യാപ്റ്റൻ ശ്രീയ, തീർത്ഥ എന്നിവർ 9 പോയിന്റ് വീതവും ശിവേന്ദു 8 പോയിന്റും നേടി. മൗണ്ട് കാർമലിനായി ക്യാപ്റ്റൻ അദീന ജോൺസൺ 22 പോയിന്റും 15 റീബൗണ്ടുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഷെർലിൻ 8 പോയിന്റ് നേടി.
ബോയ്സ് ഫൈനൽ: കുന്നംകുളത്തിന് ഏകപക്ഷീയ വിജയംആൺകുട്ടികളുടെ ഫൈനലിൽ കോട്ടയം ഗിരിദീപം ബെഥനി എച്ച്എസ്എസിനെ 75–50 എന്ന സ്കോറിന് തകർത്ത് കുന്നംകുളം ഗവ.വൊക്കേഷണൽ എച്ച്എസ്എസ് ചാംപ്യന്മാരായി. ആദ്യ ക്വാർട്ടർ മുതൽ തന്നെ കുന്നംകുളം മത്സരത്തിൽ ആധിപത്യം പുലർത്തി (20-10). ഹാഫ് ടൈമിൽ കുന്നംകുളം 39-30 ന് മുന്നിലായിരുന്നു. അവസാന ക്വാർട്ടറിൽ ഗിരിദീപത്തെ വെറും 4 പോയിന്റിൽ തളച്ചിട്ട കുന്നംകുളം 18 പോയിന്റുകൾ നേടി 25 പോയിന്റിന്റെ വമ്പൻ വിജയം ഉറപ്പിച്ചു. കുന്നംകുളം ക്യാപ്റ്റൻ മുഹമ്മദ് ഹാറൂൺ 39 പോയിന്റും 16 റീബൗണ്ടുകളുമായി തകർപ്പൻ ഡബിൾ-ഡബിൾ പ്രകടനം പുറത്തെടുത്തു. ആദിൻ 18 പോയിന്റ് നേടി. ഗിരിദീപത്തിനായി അൽബിൻ 15 പോയിന്റും അഭിനവ് 13 പോയിന്റും നേടി.
സമ്മാനദാനംവൈഎംസിഎ ആലപ്പുഴ പ്രസിഡന്റിന്റെയും ഡയറക്ടർ ബോർഡിന്റെയും നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ജോൺസ് അംബ്രല്ല മാനേജിങ് ഡയറക്ടർ ഡോ.എബ്രഹാം തയ്യിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ (കെബിഎ) പ്രസിഡന്റ് ശ്രീ. ജേക്കബ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വൈഎംസിഎ പ്രസിഡന്റ് മൈക്കൽ മത്തായി, ജനറൽ സെക്രട്ടറി എബ്രഹാം കുരുവിള, സ്പോർട്സ് കമ്മിറ്റി ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു എബ്രഹാം എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. വിജയികളായ പ്രൊവിഡൻസ് എച്ച്എസ്എസ് പെൺകുട്ടികളുടെ ടീം ജോസഫ് അലക്സ് ആൻഡ് അച്ചാമ്മ അലക്സ്, തേവർകാട് മെമ്മോറിയൽ എവർ റോളിങ് ട്രോഫി സ്വന്തമാക്കി. മൗണ്ട് കാർമൽ എച്ച്എസ്എസ് ഗ്രീനർ എന്റർപ്രൈസസ് ട്രോഫിയും, ഗിരിദീപം ബെഥനി എച്ച്.എസ്.എസ് ആൽഫ ജീനിയസ് എവർ റോളിങ് ട്രോഫിയും ഏറ്റുവാങ്ങി.
English Summary:
Providence HSS Kozhikode and Government Vocational HSS Kunnamkulam emerged arsenic champions successful the 3rd John's Umbrella - Caricampallil Adv. K.T. Mathai Memorial All Kerala Invitation Inter School Basketball Tournament held successful Alappuzha. The thrilling three-day tourney showcased apical schoolhouse teams from crossed the state, with Providence HSS Girls staging a singular comeback to triumph their last match.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·