കെസിഎലിൽ ഹോക്ക്സ്ഐ ബോൾ ട്രാക്കിങ് സംവിധാനം

1 month ago 4

അനീഷ് നായർ

അനീഷ് നായർ

Published: August 07, 2026 05:37 PM IST

1 minute Read

കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം.
കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം.

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണ മത്സര റിവ്യു സംവിധാനം രാജ്യാന്തര നിലവാരത്തിലുള്ളതാകും. രാജ്യാന്തര മത്സരങ്ങളിലും ഐപിഎലിലും ഉപയോഗിക്കുന്ന ബോൾ ട്രാക്കിങ് സംവിധാനമായ ‘ഹോക്ക്സ്ഐ’ ആണ് ഇത്തവണ കെസിഎലിലും. ഇതിനായുള്ള കരാർ ഇന്നലെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ തന്നെ ഡിആർഎസ് ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇതിന് ആശ്രയിച്ചതു പ്രാദേശിക ലീഗുകളിൽ ഉപയോഗിക്കുന്ന ബോൾ ട്രാക്കിങ് സംവിധാനമായിരുന്നു. ഇതാണ് ഇത്തവണ പരിഷ്കരിച്ചത്. തത്സമയ സംപ്രേഷണത്തിനുള്ള ക്യാമറകൾക്കു പുറമേ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്ന അധികക്യാമറകൾ ഉപയോഗിച്ചാണ് ഹോക്സ്ഐ ബോൾ ട്രാക്കിങും വിശകലനവും ഒരുക്കുന്നത്. 6 മുതൽ 10 വരെ ക്യാമറകളാണ് ഇതിനു വേണ്ടി മാത്രമുണ്ടാവുക. 

മലയാളിയായ രാജ്യാന്തര അംപയർ കെ.എൻ.അനന്തപത്മനാഭനും ഐപിഎൽ അംപയറായ ടോണി ഇമ്മട്ടിയും അടക്കമുള്ളവരാണ് കെസിഎൽ മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. മത്സരങ്ങളെല്ലാം സ്റ്റാർ സ്പോർട്സ് ചാനലിലും ഹോട്സ്റ്റാറിലും തൽസമയം സംപ്രേഷണം ചെയ്യും. കൂടുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളും കെസിഎ ആസൂത്രണം ചെയ്യുന്നുണ്ട്. കളിയാരാധകർക്കായി വിവിധ ഗെയിമുകളടക്കം ഒരുക്കുന്ന ഫാൻസ് വില്ലേജ്  കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിനു പുറത്തു സജ്ജമാക്കുന്നുണ്ട്. ദിവസവും ആദ്യ മത്സരം കഴിഞ്ഞുള്ള ഇടവേളയിൽ വിനോദ പരിപാടികളും സ്റ്റേഡിയത്തിൽ അരങ്ങേറും.

English Summary:

The Kerala Cricket League (KCL) volition diagnostic international-standard reappraisal systems this twelvemonth with the implementation of the 'HawksEye' shot tracking technology, antecedently utilized successful planetary matches and the IPL. This upgrade aims to heighten the fairness and excitement of the league, with matches being broadcast unrecorded connected Star Sports and Hotstar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article