Published: August 08, 2026 05:27 PM IST
1 minute Read
ലണ്ടൻ ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാംപ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിനു പിന്തുണ നൽകാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലേക്ക്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ‘യൂണിവേഴ്സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസൺ ആവേശത്തിൽ പങ്കുചേരാനും തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെത്താൻ ഗെയ്ൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി സാംസണെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തേ ഗെയ്‌ലായിരുന്നു പ്രഖ്യാപിച്ചത്. 20ന് മൂന്നാം സീസൺ കെസിഎലിനു തുടക്കം. ക്രിസ് ഗെയ‌്‌ലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും.
ക്രിസ് ഗെയ‌്‌ലിന്റെ സന്ദർശനം ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കും അഭിമാനകരമായ നിമിഷമാണെന്നു ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു.
English Summary:
Chris Gayle is coming to Kerala to enactment the defending champions Kochi Blue Tigers successful the 3rd play of the Kerala Cricket League. The 'Universe Boss' announced this connected his societal media, urging fans to articulation the excitement astatine the Greenfield Stadium, Thiruvananthapuram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·