കേക്കും ചോക്ലേറ്റുകളുമായി എത്തി, പിന്നാലെ മക്കൾക്കൊപ്പം കൊക്കയിലേക്ക് ചാടി മരിച്ച് ‘മഹാരാഷ്ട്രയുടെ പെൺപുലി’; ഞെട്ടലിൽ കായികലോകം

2 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 04, 2026 05:30 PM IST Updated: September 04, 2026 10:59 PM IST

1 minute Read

നൽദുർഗ് കോട്ട (ഇടത്), അശ്വിനി മനോഹർ പോൾ (വലത്)
നൽദുർഗ് കോട്ട (ഇടത്), അശ്വിനി മനോഹർ പോൾ (വലത്)

മുംബൈ ∙ മക്കളോടൊപ്പം കൊക്കയിൽ ചാടി ജീവനൊടുക്കി ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നൽദുർഗ് കോട്ടയിൽ നിന്നാണ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് അശ്വിനി ചാടിയത്. മകനും ഇരട്ട പെൺമക്കളും അടങ്ങുന്ന മൂന്നു കുട്ടികളോടൊപ്പമായിരുന്നു താരത്തിന്റെ കടുംകൈ.

What you should work next

അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളിൽ ഒരാളായ ക്രാന്തി ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിത്. ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ മകൾ വീരയെ ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയ തലത്തിൽ അഞ്ച് സ്വർണവും ആറു വെള്ളിയും നേടിയ പ്രമുഖ ഗുസ്തി താരമായ അശ്വിനി, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.13ണ് മൂന്ന് കുട്ടികളോടൊപ്പം കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതെന്ന് എൻട്രി റജിസ്റ്റർ വ്യക്തമാക്കുന്നു.

കോട്ടയ്ക്കുള്ളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നതിനുള്ള വിലക്ക് ലംഘിച്ച് കേക്കും ചോക്ലേറ്റുകളുമായി എത്തിയപ്പോൾ എൻട്രി കൗണ്ടറിലെ ജീവനക്കാരൻ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ കുട്ടിയുടെ ജന്മദിനമാണെന്നാണ് അശ്വിനി ജീവനക്കാരോട് പറഞ്ഞത്. തന്റെ ഭർത്താവ് തൊട്ടുപിന്നാലെ വരുന്നുണ്ടെന്നും ഇവർ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിൽ ആരുടെയും ജന്മദിനം സെപ്റ്റംബർ 4ന് അല്ലെന്ന് പിന്നീടത് അന്വേഷണത്തിൽ വ്യക്തമായി. ഭർത്താവ് യഥാർഥത്തിൽ ഇവർക്ക് പിന്നാലെ കോട്ടയിലേക്ക് വന്നിരുന്നോ എന്ന് വ്യക്തമായിട്ടില്ല.

അതേസമയം, ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽ നിന്നും അശ്വിനി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി അശ്വിനിയുടെ പിതാവ് ആരോപിച്ചു. താരം കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിലേക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു.

കായിക ലോകത്ത് ‘മഹാരാഷ്ട്രയുടെ പെൺപുലി’ എന്ന് അറിയപ്പെട്ടിരുന്ന അശ്വനി, 2007ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ശ്രദ്ധ നേടിയത്. 2008ലും 2009ലുമായി ഗുർദാസ്പുരിലും ചെന്നൈയിലും നടന്ന ദേശീയ മത്സരങ്ങളിലും അവർ സ്വർണ മെഡലുകൾ സ്വന്തമാക്കി. ഭോപ്പാൽ, കാൻപുർ, ഹരിയാന, പുണെ, കന്യാകുമാരി, സൈഫായ് എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും  മികച്ച പ്രകടനം കാഴ്ചവച്ചു. കരിയറിലുടനീളം ആകെ അഞ്ച് സ്വർണ മെഡലുകളും ആറു വെള്ളി മെഡലുകളുമാണ് അശ്വിനി നേടിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

National wrestler Ashwini Manohar Paul tragically ended her beingness on with her 3 children by jumping into a gorge from the Naldurg fort successful Maharashtra. The incident, which progressive her lad and duplicate daughters, has sent shockwaves done the sports community.

Read Entire Article