കേരള ക്രിക്കറ്റ് ലീഗ് പ്രഥമ മീഡിയ അവാർഡുകൾ കെസിഎ പ്രഖ്യാപിച്ചു; മനോരമയ്‌ക്ക് 3 പുരസ്‌കാരങ്ങൾ

2 weeks ago 6

മനോരമ ലേഖകൻ

Published: July 03, 2026 09:50 PM IST Updated: July 04, 2026 07:24 AM IST

1 minute Read

അനീഷ് ജി. നായർ, എൻ.കെ ഗിരീഷ്, ശ്രീലക്ഷ്മി ശിവദാസ്
അനീഷ് ജി. നായർ, എൻ.കെ ഗിരീഷ്, ശ്രീലക്ഷ്മി ശിവദാസ്

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം സീസണിനോട് അനുബന്ധിച്ചുള്ള മീഡിയ അവാർഡുകൾ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രഖ്യാപിച്ചപ്പോൾ മനോരമയ്ക്ക് മൂന്നു പുരസ്കാരങ്ങൾ. അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്കാരത്തിന് അനീഷ് നായർ (50,000 രൂപ) അർഹനായി. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റാണ്.

മികച്ച ഫോട്ടോ ജേണലിസ്റ്റിനുള്ള പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ശ്രീലക്ഷ്മി ശിവദാസും (25,000 രൂപ) അർഹയായി. ദൃശ്യ മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടിങ്ങിൽ മനോരമ ന്യൂസിലെ എൻ.കെ ഗിരീഷ്  പ്രത്യേക പരാമർശവും (25,000 രൂപ) നേടി. പുരസ്കാരങ്ങൾ ജൂലൈ എട്ടിന് വൈകിട്ട് കോവളത്തെ ദ് ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന കെസിഎൽ മീഡിയ അവാർഡ് നൈറ്റിൽ വിതരണം ചെയ്യും. ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

English Summary:

The Kerala Cricket Association announced the inaugural KCL Media Awards, which were instituted successful conjunction with the 2nd play of the Kerala Cricket League.

Read Entire Article