കേരള ബ്ലാസ്റ്റേഴ്സ് അടച്ചു പൂട്ടാൻ പോലും ആലോചിച്ചു: സിഇഒ അഭീക് ചാറ്റർജിയുടെ വെളിപ്പെടുത്തൽ

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 12, 2026 12:23 PM IST

1 minute Read

 KBFC
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ. Photo: KBFC

Follow Us

Facebook

WhatsApp

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ നടക്കുമോയെന്നു പോലും വ്യക്തതയില്ലാതിരുന്ന സമ്മർദ കാലത്തു ക്ലബ് അടച്ചു പൂട്ടുന്നതിനെക്കുറിച്ചു പോലും ഗൗരവത്തോടെ ചിന്തിച്ചിരുന്നതായി കേരള ബ്ലാസ്റ്റേഴ്സ് സിഇഒ: അഭീക് ചാറ്റർജിയുടെ വെളിപ്പെടുത്തൽ.

‘‘ ഐഎസ്എൽ നടക്കുമോയെന്ന് അറിയാത്ത സ്ഥിതി. വരുമാനം ഇല്ലാതാകുന്നു. 8 സ്ഥാപക ക്ലബ്ബുകൾക്കു സെൻട്രൽ പൂളിൽ നിന്നു ലഭിച്ചിരുന്ന വരുമാനം പൂജ്യമായി. സ്പോൺസർഷിപ് വരുമാനം 10 – 20 ശതമാനമായി ചുരുങ്ങുന്നു. മുന്നോട്ടു പോകുവാൻ കഴിയാത്ത സ്ഥിതി വന്നപ്പോഴാണു പ്രവർത്തനം നിർത്തുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചത്. പക്ഷേ, ഞങ്ങൾ അതു ചെയ്തില്ല. ഫുട്ബോൾ ആരാധകർക്ക് ഈ ക്ലബ് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന തിരിച്ചറിവാണ് പ്രധാന കാരണം ’’ – അഭീക് പറഞ്ഞു.

കോച്ച് ദവീദ് കറ്റാല, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്, ക്യാപ്റ്റൻ ബികാഷ് യുമ്നാം എന്നിവരും ഐഎസ്എൽ സീസണിനു മുന്നോടിയായി ക്ലബ് സംഘടിപ്പിച്ച മാധ്യമസമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Kerala Blasters FC CEO Abhik Chatterjee revealed that the nine considered shutting down during the uncertain play of the Indian Super League

Read Entire Article