കേരളത്തിനു സന്തോഷം! ഒഡീഷയ്‌ക്കെതിരെ ജയം, വല കുലുക്കി ടി.ഷിജിൻ (1–0)

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 27, 2026 04:42 PM IST

1 minute Read

 ധനേശ് അശോകൻ ∙ മനോരമ
കേരള ഫുട്‌ബോൾ ടീം(ഫയൽ ചിത്രം: ധനേഷ് അശോകൻ /മനോരമ)

ധകുവാഖാന (അസം)∙ സന്തോഷ്‌ ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മൂന്നാം മത്സരത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ജയം. ആദ്യപകുതിയിൽ മുന്നേറ്റക്കാരൻ ടി.ഷിജിൻ നേടിയ ഗോളിലാണ് ജയം. ഗോളിന് ശേഷവും അവസാനം വരെ ആക്രമിച്ചു കളിച്ച കേരളത്തിന് ഇരു പകുതികളിലും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല.

 ധനേശ് അശോകൻ ∙ മനോരമ

സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ കേരള– ഒഡീഷ മത്സരത്തിൽനിന്ന്. ചിത്രം: ധനേശ് അശോകൻ ∙ മനോരമ

ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതുള്ള കേരളത്തിന് ഏഴു പോയിന്റായി. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ റെയിൽവേസിനോടു സമനില വഴങ്ങിയിരുന്നു.. 29ന് മേഘാലയയുമയാണ് കേരളത്തിന്റെ അടുത്ത മത്സരം.
 

English Summary:

Santosh Trophy Kerala triumph marks a important milestone arsenic Kerala secures their 2nd triumph successful the prestigious shot tournament.

Read Entire Article