Published: January 24, 2026 11:13 AM IST
1 minute Read
ദിബ്രുഗഡ് (അസം) ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനെ രണ്ടാം മത്സരത്തിൽ റെയിൽവേസിനെതിരെ സമനില വഴങ്ങി കേരളം. റെയിൽവേസിന്റെ മലയാളി താരം പി. കെ ഫസീനാണു ടീമിനായി സമനില ഗോൾ നേടിയത്. കേരളത്തിന്റെ ഗോൾ റെയിൽവേസ് താരം സോയിഭം അഭിനാഷ് സിങ്ങിന്റെ സെൽഫ് ഗോളായിരുന്നു.
കളിയുടെ തുടക്കം മുതൽ രണ്ട് ടീമുകളും പന്ത് ഹോൾഡ് ചെയ്ത് കളിക്കാനാണ് ശ്രമിച്ചത്. കാത്തിരുന്ന ഗോൾ പിറന്നത് 37–ാം മിനിറ്റിൽ. ആദ്യ പകുതിയിൽ കേരളത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിച്ച റെയിൽവേസ് പ്രതിരോധ താരം സോയിഭം അഭിനാഷ് സിങ്ങിന് പിഴച്ചു. റെയിൽവേസിന്റെ സെൽഫ് ഗോൾ. 1- 0.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.റെയിൽവേസിനായി മലയാളി താരം അബ്ദു റഹീം പകരക്കാരനായി കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ റെയിൽവേസും ആക്രണം കടുപ്പിച്ചു. ഇതിനിടെ 72 മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ താരം സന്ദീപ് പരുക്കേറ്റ് പുറത്തേക്ക്. ആക്രമണം തുടർന്ന റെയിൽവേസിന് അതിന്റെ ഫലം കിട്ടിയത് 80ാം മിനിറ്റിൽ. പ്രഭിക് ഗിസിങ് എടുത്ത കോർണർ കിക്കിനു റെയിൽവേസിന്റെ മലയാളി താരം പി.കെ.ഫസീൻ തലവച്ചു. ഗോൾ. 1-1. പിന്നീടു വിജയ ഗോളിന് ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു.
English Summary:







English (US) ·