കേരളത്തിൽ വീണ്ടുമെത്തിയതിൽ സന്തോഷം, കേരള ക്രിക്കറ്റ് ലീഗ് യുവാക്കൾക്കുള്ള സുവർണാവസരമെന്ന് ക്രിസ് ഗെയ്ൽ

3 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 29, 2026 05:38 PM IST

1 minute Read

 KCA
തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന ക്രിസ് ഗെയ്ൽ. Photo: KCA

തിരുവനന്തപുരം∙ കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസവും കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹഉടമയുമായ ക്രിസ് ഗെയ്‌ൽ. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് ജോർജ് മാനുവൽ, ക്യാപ്റ്റൻ സലി സാംസൺ, വൈസ് ക്യാപ്റ്റൻ ബേസിൽ തമ്പി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

What you should work next

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഭാഗമാകാൻ തന്നെ തിരഞ്ഞെടുത്തതിലും കേരളത്തിലേക്ക് ക്ഷണിച്ചതിലും ടീം ഉടമ സുഭാഷ് ജോർജ് മാനുവലിന് നന്ദി പറഞ്ഞുകൊണ്ടാണ് ക്രിസ് ഗെയ്‌ൽ വാർത്താസമ്മേളം ആരംഭിച്ചത്. മുൻപും കേരളത്തിൽ വന്നിട്ടുണ്ടെന്നും ഈ മണ്ണിലേക്ക് വീണ്ടുമെത്താൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ക്രിസ് ഗെയ്‌ൽ കൂട്ടിച്ചേർത്തു. ‘‘കേരളത്തിൽ കഴിവുറ്റ ഒട്ടനവധി കളിക്കാരുണ്ട്. അവർക്കുള്ള മികച്ച അവസരമാണ് കെസിഎൽ. ഇത്തരം ഉയർന്ന നിലവാരമുള്ള പ്രാദേശിക ലീഗ് മത്സരങ്ങളിലൂടെയാണ് രാജ്യാന്തര തലത്തിലേക്ക് പുതിയ പ്രതിഭകൾ ഉയർന്നുവരേണ്ടത്’’ ഗെയ്‌ൽ ചൂണ്ടിക്കാട്ടി.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിൽ സഹ ഉടമയെന്നതിലുപരി മെന്ററുടെ പുതിയ റോൾ താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ  ക്രിക്കറ്റ് പരിചയസമ്പത്തും പിച്ചിലെ തന്ത്രങ്ങളും കേരളത്തിലെ വളർന്നുവരുന്ന യുവതാരങ്ങളുമായി നേരിട്ട് പങ്കുവെക്കുകയാണ് തന്റെ ലക്ഷ്യം. നിലവിൽ ചില പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം വൈകാതെ തന്നെ ശക്തമായി തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചു. കേരളത്തിലെ തനത് ഭക്ഷണരീതികളെക്കുറിച്ചും ഗെയ്ൽ മനസ്സ് തുറന്നു. പ്രത്യേകിച്ച് നാടൻ രീതിയിൽ തയാറാക്കുന്ന കേരളത്തിന്റെ മീൻ വിഭവങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Chris Gayle Praises Kerala Cricket League arsenic Talent Hub

Read Entire Article