Published: July 22, 2026 01:33 PM IST Updated: July 22, 2026 02:21 PM IST
1 minute Read
മഡ്രിഡ് ∙ ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ സ്പെയിൻ ടീമിന് രാജ്യത്ത് വൻ വരവേൽപാണ് നൽകിയത്. മഡ്രിഡിൽ തുറന്ന ബസിൽ ലോകകപ്പ് ട്രോഫിയുമായി സ്പെയിൻ ടീ നടത്തിയ വിക്ടറി പരേഡിന് സാക്ഷികളാകാൻ 20 ലക്ഷത്തോളം പേർ എത്തിയതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച സ്പെയിനിൽ തിരിച്ചെത്തിയ താരങ്ങള്‍ക്ക് സ്പെയിൻ രാജ കുടുംബവും കൊട്ടാരത്തിൽ സ്വീകരണമൊരുക്കിയിരുന്നു. ഫിലിപെ രാജാവും കുടുംബവും നേരിട്ടെത്തിയാണ് മഡ്രിഡിൽ വിമാനമിറങ്ങിയ സ്പാനിഷ് താരങ്ങളെ സ്വീകരിച്ചത്.
What you should work next
ഇതിനിടെ, കൊട്ടാരത്തിൽ നൽകിയ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങളുടെ ഒരു ഭാഗം സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്പാനിഷ് രാജകുമാരി ലിയോനറും സ്പെയിൻ താരം പാബ്ലോ ഗാവിയും തമ്മിലുള്ള ഹസ്തദാനമാണ് തരംഗമായത്. എല്ലാ താരങ്ങൾക്കും ഹസ്തദാനം നൽകുന്നതിനിടെ തന്നെയാണ് രാജകുമാരി, ഗാവിക്കും കൈകൊടുത്തത്. എന്നാൽ ഇരുവരെയും ബന്ധിപ്പിച്ചുള്ള അഭ്യൂഹങ്ങളാണ് വീണ്ടും ചർച്ചകൾക്ക് വഴിതുറന്നത്.
ഗാവിക്ക് ഹസ്തദാനം നൽകുന്നതിനിടെ രാജകുമാരിയുടെ ഭാവവ്യത്യസമാണ് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്. ലിയോനർ രാജകുമാരിക്ക് ഗാവിയോട് പ്രത്യേക ആരാധനയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ മുതൽ പ്രചാരത്തിലുണ്ട്. ഇരുവരും പ്രണയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിന് യാതൊരു സ്ഥിരീകരണവുമില്ല.
2022 ലോകകപ്പ് സമയത്താണ് ലിയോനർ രാജകുമാരിയും ഗാവിയും തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ ആദ്യ പ്രചരിച്ചത്. ഖത്തർ ലോകകപ്പിൽ സ്‌പെയിന്റെ കൗമാരതാരമായി തിളങ്ങുന്ന ഗാവിയുടെ ജഴ്‌സി ലിയോനർ ഒപ്പിട്ടു വാങ്ങിയെന്ന വാർത്ത സമൂഹമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഫിലിപ്പെ ആറാമൻ രാജാവ് സ്‌പെയിന്റെ ഡ്രസിങ് റൂമിൽ നേരിട്ടെത്തിയാണു ഗാവിയുടെ ജഴ്‌സി സ്വീകരിച്ചത്. രാജാവിനു ഗാവി ജഴ്‌സി സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലിയോനറിന്റെ അളവിന് അനുസരിച്ചുള്ള ജഴ്സിയിലാണു ഗാവി ഒപ്പിട്ടതെന്നായിരുന്നു വാർത്ത. 2024 യൂറോ കപ്പ് വേളയിലും ഇരുവരും തമ്മിലുള്ള സൗഹൃദം വാർത്തകളിൽ ഇടം നേടിയിരുന്നു
അതേസമയം, ഇൻഫ്ലുവൻസറുമായ അന പെലായോയുമായി ഗാവി പ്രണയത്തിലാണെന്നും ഇതിനെത്തുടർന്നാണ് രാജകുമാരിയുടെ പ്രണയാഭ്യർഥന താരം നിരസരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്തുതന്നെയായാലും പരുക്കിൽ നിന്നും പൂർണമായി മുക്തനാകാത്ത താരം, ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. അടുത്ത സീസണിനു മുന്നോടിയായി ഫോം വീണ്ടെടുത്ത് കളത്തിലിറങ്ങുകയാണ് ബാർസിലോന മിഡ്ഫീൽഡറായ ഗാവിയുടെ ലക്ഷ്യം.
2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനറിന് സ്പെയിൻ സിംഹാസനത്തിന്റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. ഒന്നര നൂറ്റാണ്ടിനു ശേഷം സ്പെയിനിന് ആദ്യമായി ലഭിക്കുന്ന രാജ്ഞിയാണ് ലിയോനർ. 1800കളിൽ ഭരിച്ചിരുന്ന ഇസബെല്ല രാജ്ഞിക്കു ശേഷം സ്പെയിനിന് ഒരു വനിതാ ഭരണാധികാരി ഉണ്ടായിരുന്നില്ല. ആ പദവിയിലേക്കാണിപ്പോൾ ലിയോനർ നടന്നെടുക്കുന്നത്. വെറും 20 വയസ്സ് മാത്രമാണ് രാജകുമാരിയുടെ പ്രായം. ഫെലിപ്പ് ആറാമൻ രാജാവിന്റെയും ലെറ്റിസിയയും മൂത്ത മകളാണ്.
English Summary:






English (US) ·