Published: July 16, 2026 04:54 PM IST Updated: July 16, 2026 05:04 PM IST
1 minute Read
ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ ഏറ്റമുട്ടുമ്പോൾ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിനാണ് കാണികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 19 വർഷം മുൻപ് ചാരിറ്റി ഫോട്ടോഷൂട്ടിനായി ഒരു കുഞ്ഞിനൊപ്പം നിന്ന മെസ്സി, ഇന്ന് ആ കുഞ്ഞിനെ നേരിടാൻ ഒരുങ്ങുകയാണ്. ലമീൻ യമാലിനെ!
2007ൽ ബാർസലോനയും യുണിസെഫും സംയുക്തമായി നടത്തിയ ചാരിറ്റി കലണ്ടർ ഷൂട്ടിലേക്കാണു യമാലിന്റെ കുടുംബത്തിന് മെസ്സിയോടൊപ്പം ഫോട്ടോ എടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. പ്ലാസ്റ്റിക് ടബ്ബിലെ സോപ്പ് പതയിൽ ചിരിച്ചുല്ലസിക്കുന്ന 6 മാസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം പകർത്താൻ എത്തിയത് ജോവാൻ മോൺഫോർട്ട് എന്ന ഫോട്ടോഗ്രാഫറാണ്. അതു വെറുമൊരു ചിത്രമല്ലെന്നും ഫുട്ബോൾ ലോകത്തിന്റെ വരുംകാല സിംഹാസനത്തിന്റെ കൈമാറ്റമാണെന്നും ജോവാൻ കരുതിയതേയില്ല.
What you should work next
ആ കുരുന്നിനെ സൗമ്യമായി നോക്കുകയും കൈയിലെടുക്കുകയും ചെയ്ത, ഇരുപതുകാരനായ മെസ്സിയുടെ ചിത്രം യമാലിന്റെ പിതാവ് നസ്രാവി സൂക്ഷിച്ചുവച്ചു. ഒടുവിൽ യൂറോ 2024ന്റെ സെമിഫൈനലിൽ കിലിയൻ എംബപെയുടെ ഫ്രാൻസിനെതിരെ യമാൽ ആ വിസ്മയ ഗോൾ നേടിയപ്പോൾ, നസ്രാവി ആ അപൂർവചിത്രം പുറത്തുവിട്ടു. ‘രണ്ട് ഇതിഹാസങ്ങളുടെ തുടക്കം’ എന്നാണ് അദ്ദേഹം കുറിച്ചത്.
30 വർഷത്തിലേറെയായി സ്പെയിനിലെ കായിക രംഗങ്ങൾ ക്യാമറയിൽ പകർത്തുന്ന ജോവാൻ മോൺഫോർട്ട് എന്ന ഫ്രീലാൻസ് ഫൊട്ടോഗ്രഫർക്ക് താൻ അന്ന് പകർത്തിയത് ഫുട്ബോൾ ചരിത്രത്തിലെ അമൂല്യമായ മുഹൂർത്തങ്ങളിൽ ഒന്നാണെന്ന് യൂറോ 2024ന്റെ സമയത്താണ് മനസ്സിലായത്. ഫോട്ടോയെടുക്കാൻ പോകുമ്പോൾ നാണിച്ചുനിൽക്കുന്ന ചെറുപ്പക്കാനായിരുന്നു മെസ്സി. ബാർസലോനയുടെ ലോക്കർ റൂമിൽ നിന്ന് ഇറങ്ങി വന്ന അവൻ, പെട്ടെന്ന് വെള്ളം നിറഞ്ഞ ഒരു പ്ലാസ്റ്റിക് ടബ്ബും അതിനകത്തെ കുഞ്ഞിനെയും കണ്ടപ്പോൾ പകച്ചുപോയി. കുഞ്ഞിനെ എങ്ങനെ കൈയിലെടുക്കണമെന്ന് പോലും അവനറിയില്ലായിരുന്നുവെന്ന് മോൺഫോർട്ട് പറഞ്ഞു.
What you should work next
2021ൽ മെസ്സി കാറ്റലൻ ക്ലബിനോട് വിടപറഞ്ഞപ്പോൾ ബാർസലോന പ്രതിസന്ധിയിലായി. ആ ഇരുണ്ട നാളുകളിലാണ് 2023 ഏപ്രിൽ 29ന് വെറും 15 ാം വയസ്സിൽ യമാൽ പന്തുമായി ഇറങ്ങുന്നത്. ബാർസലോനയുടെ ആ പഴയ പത്താം നമ്പർ ജേഴ്സി ലമീൻ യമാൽ എന്ന കൗമാരക്കാരനു കിട്ടിയതു സ്വാഭാവികമായിരുന്നു. മെസ്സിയുമായുള്ള താരതമ്യങ്ങൾ ചെറുപ്പത്തിലേ യമാലിനെ തേടിയെത്തി. എന്നാൽ ആ താരതമ്യങ്ങളുടെ ഭാരമില്ലാതെ, സ്വന്തം തട്ടകത്തിൽ അവൻ പന്തുകൊണ്ട് കവിതകൾ രചിച്ചു.
2025ലും 2026ലും ബാർസലോനയെ തുടർച്ചയായ ലാ ലിഗ കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ യമാലിന്റെ പങ്ക് ചെറുതല്ല. ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരൻ എന്ന മെസ്സിയുടെ റെക്കോർഡ്, 2026 ലോകകപ്പിലൂടെ യമാൽ തകർത്തുകഴിഞ്ഞു. സൗദി അറേബ്യക്കെതിരെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് യമാലിന്റെ കന്നി ഗോൾ. അന്ന് യമാലിന് 18 വയസ്സും 343 ദിവസവുമാണ് പ്രായം. 2006 ൽ ലയണൽ മെസ്സി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ പ്രായം 18 വയസ്സും 357 ദിവസവുമായിരുന്നു. ഒരു ഫോട്ടോയിൽ തുടങ്ങിയ ആ യാത്ര ഇന്ന് ലോകകിരീടത്തിനായി പോരാടാൻ ഒരേ വേദിയിൽ എത്തിച്ചത് കാലം കാത്തുവച്ച നിയോഗം.
English Summary:





English (US) ·