കൊക്കെയ്‌ൻ, ഗൺ, ‘സെക്‌സ് പാർട്ടി’: ഫൈനൽ നിയന്ത്രിക്കുന്ന റഫറി ‍ സ്ലാവ്കോ വിൻചീചിനെ പൊലീസ് റെയ്‌‍ഡിൽ പിടികൂടിയപ്പോൾ

3 days ago 1

ഓൺലൈൻ ഡെസ്‌ക്

Published: July 18, 2026 04:16 PM IST Updated: July 18, 2026 04:27 PM IST

1 minute Read

വിൻചീച് (Photo by Stu Forster / GETTY IMAGES NORTH AMERICA / Getty Images via AFP)
വിൻചീച് (Photo by Stu Forster / GETTY IMAGES NORTH AMERICA / Getty Images via AFP)

അറ്റ്‌ലാന്റ∙ 2026 ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചീചിനെ നിയമിച്ചതിന് പിന്നാലെ ചർച്ചായി അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം. 2020ൽ സെക്സ് റാക്കറ്റിങ്ങുമായി ബന്ധപ്പെട്ട റെയ്ഡിൽ വാൻചീചിനെ അറസ്റ്റ് ചെയ്ത സംഭവമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

What you should work next

ബുധനാഴ്ചയാണ് ഫിഫ സ്ലാവിക് വാൻചീചിനെ ഫൈനലിന്റെ റഫറിയായി തിരഞ്ഞെടുത്തത്. ജോർദാൻ സ്വദേശി അദം മഖദ്‌മെ നാലാമത്തെ ഒഫിഷ്യലായി പ്രവർത്തിക്കും. മുഹമ്മദ് അൽകലാഫിനെ റിസർവ് അസിസ്റ്റന്റ് റഫറിയായി നിയമിച്ചു.

2020 മേയിൽ, ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയ്ക്ക് സമീപമുള്ള ഒരു ഫാമിൽ നടന്ന റെയ്ഡിൽ പിടിക്കപ്പെട്ടവരിൽ വാൻചീചുമുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത് എന്നാണ് അധികൃതർ അറിയിച്ചത്.

സെക്സ് റാക്കറ്റിലെ പ്രധാനി ടിജാന മാക്സിമോവിച്ച് ഉൾപ്പെടെ 26 പുരുഷന്മാരെയും ഒൻപതു സ്ത്രീകളെയും അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പായ്‌ക്കറ്റ് കൊക്കെയ്ൻ, പത്തു പിസ്റ്റളുകൾ, പതിനായിരം യൂറോയുടെ കറൻസികൾ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.

വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ മാക്സിമോവിച്ച് പിന്നീട് കുറ്റസമ്മതം നടത്തി, ഒരു വർഷത്തെ തടവ് ശിക്ഷയും നിർദേശിച്ചു. അതേസമയം, വിൻചീചിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നില്ല. സാക്ഷിയെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ആരോപിക്കപ്പെടുന്ന ക്രിമിനൽ പ്രവർത്തനവുമായി വാൻചീചിന് ബന്ധമില്ലെന്ന് കണ്ടെത്തിയ ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

ഒരു ബിസിനസ്സ് ലഞ്ചിനാണ് തന്നെ ക്ഷണിച്ചതെന്നും മറ്റൊന്നും തനിക്ക് അറിയില്ലായിരുന്നു എന്നുമായിരുന്നു വാൻചീചിന്റെ വാദം. ‘‘ഒരു ഉച്ചഭക്ഷണത്തിനുള്ള ക്ഷണം ഞാൻ സ്വീകരിച്ചു. അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അറസ്റ്റിലായ ഗ്രൂപ്പുമായി എനിക്ക് യാതൊരു ബന്ധവുമില്ല, എന്റെ ബിസിനസ്സ് പങ്കാളികൾക്കും അവരുമായി ബന്ധമില്ല. സാക്ഷികളായാണ് ഞങ്ങളെ ചോദ്യം ചെയ്തത്. ഞങ്ങൾക്ക് അവരെ അറിയില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങളെ പോകാൻ അനുവദിക്കുകയായിരുന്നു.’’– സംഭവത്തിന് ശേഷം വിൻചീച് പറഞ്ഞു.

സ്ലോവേനിയയിലെ ഫുട്ബോൾ റഫറീസ് അസോസിയേഷൻ പ്രസിഡന്റ് വ്ലാഡോ സാജനും സ്ലൊവാക് വാൻചീചിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നിർഭാഗ്യകരമായ ചില സംഭവത്തിൽ വാൻചീച് പെട്ടുപോവുകയായിരുന്നു എന്നും അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും വ്ലാഡോ സാജൻ വ്യക്തമാക്കി.

വിവാദങ്ങൾക്കിടയിലും വാൻചീച് റഫറിയിങ് കരിയറുമായി മുന്നോട്ടുപോയി. ബൊറൂസിയ ഡോർട്ട്മുണ്ടും റയൽ മഡ്രിഡും തമ്മിലുള്ള 2024 യുവേഫ ചാംപ്യൻസ്് ലീഗ് ഫൈനൽ നിയന്ത്രിച്ചത് വാൻചീച് ആയിരുന്നു.

2022 ലോകകപ്പിൽ സൗദി അറേബ്യയോട് അർജന്റീന 2-1ന് പരാജയപ്പെട്ട മത്സരം നിയന്ത്രിച്ചത് വാൻചീച് ആയിരുന്നു. ഇത്തവണ ഗ്രൂപ്പ് സ്റ്റേജിൽ ബ്രസീൽ – മൊറോക്കോ, ജോർദാൻ – അൾജീരിയ മത്സരങ്ങളും റൗണ്ട് ഓഫ് 32 ഘട്ടത്തിൽ മെക്സിക്കോ – ഇക്വഡോർ മത്സരവും വിൻചീച് നിയന്ത്രിച്ചിരുന്നു.

ഫൈനലിൽ ടൊമാസ് ക്ലാങ്ക്നിക്, ആൻഡ്രസ് കൊവാചീച് എന്നിവരാണ് സഹറഫറിമാർ. ഇംഗ്ലണ്ട് – ഫ്രാൻസ് മൂന്നാം സ്ഥാന മത്സരം നിയന്ത്രിക്കാൻ വെനസ്വേലൻ റഫറി ഹെസൂസ് വലെൻസ്വേലയെയും തിരഞ്ഞെടുത്തിട്ടുണ്ട്. എല്ലാ റഫറിമാരുടെയും സ്വപ്നമാണിതെന്നും അപ്രതീക്ഷിതമായ അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും നാൽപത്തിയാറുകാരനായ വിൻചീച് പ്രതികരിച്ചു.

English Summary:

Slavko Vincic, the referee appointed for the 2026 FIFA World Cup final, is facing scrutiny owed to his past engagement successful a enactment racket investigation. He was arrested successful 2020 during a raid connected a workplace successful Bosnia and Herzegovina, but was aboriginal released aft being questioned arsenic a witness.

Read Entire Article