
കൊണ്ടോട്ടിയിൽ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, മൈജി ഇന്ത്യ ചെയർമാൻ എ.കെ.ഷാജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാധ്യക്ഷ സി.എ. നിത ഷഹീർ, മൈജി പർച്ചേസ് ആൻഡ് ഗ്ലാസ് പ്രൊഡക്ട് ഹെഡ് അബ്ദുൾവഹാബ്, റീജണൽ ബിസിനസ് മാനേജർ എ.കെ. സമീർ, ഡേറ്റാ അനലിസ്റ്റ് അബ്ദുൾഹമീദ് കൊടക്കാടൻ, നഗരസഭാ ഉപാധ്യക്ഷൻ അഷ്‌റഫ് മടാൻ, സ്ഥിരംസമിതി അധ്യക്ഷൻ മുഹ്യുദ്ദീൻ അലി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കബീർ എന്നിവർ സമീപം
കൊണ്ടോട്ടി: കൊണ്ടോട്ടി ബൈപ്പാസ് ജങ്ഷനിൽ എച്ച്പി പെട്രോൾ പമ്പിനുസമീപം കുറുപ്പത്ത് ആരംഭിച്ച വിശാലമായ മൈജി ഫ്യൂച്ചർ ഷോറൂം പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, മൈജി ഇന്ത്യ ചെയർമാൻ എ.കെ. ഷാജി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. കൊണ്ടോട്ടിയിലെ രണ്ടാമത്തെ ഷോറൂമാണിത്.
ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനദിനത്തിൽ ലാഭം ഈടാക്കാതെയായിരുന്നു വിൽപ്പന. ഷോറൂം സന്ദർശിച്ചവർക്കും പർച്ചേസ് ചെയ്തവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ ലക്കി ഡ്രോയിലൂടെ സ്വന്തമാക്കാൻ അവസരമുണ്ടായി.
ഓരോ 10,000 രൂപയുടെ പർച്ചേസിനും ആകർഷകമായ കാഷ് ബാക്ക് ഓഫറുംനൽകി.
ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും ഷോറൂമിൽ ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോൺ, ടാബ്ലറ്റ് മൈജിയുടെ സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും പൊട്ടിയാലും വെള്ളത്തിൽ വീണ് കേടായാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്‌ഷൻ പ്ലാനും പ്രയോജനപ്പെടുത്താം. ഒഫീഷ്യൽ ലാപ്‌ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്‌ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്.
ഗെയിമിങ്ങിനുള്ള ലാപ്‌ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്‌ടോപ്പുകൾ എന്നിവയ്‌ക്കൊപ്പം പ്രിന്ററുകൾക്കും പ്രത്യേകവിലമാത്രം. ലോകോത്തര ബ്രാൻഡുകളുടെ ടിവികളും റെഫ്രിജറേറ്ററുകളും പ്രത്യേകവിലയിൽ ലഭിക്കും.
മഴക്കാലം പ്രമാണിച്ച് വാഷിങ് മെഷീനുകൾക്ക് സ്‌പെഷ്യൽ ഓഫറുകൾ. കുറഞ്ഞ മാസത്തവണയിൽ ഉത്പന്നങ്ങൾ വാങ്ങാൻ സൂപ്പർ ഇഎംഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും എക്സ്റ്റന്റഡ് വാറന്റി, പ്രൊട്ടക്‌ഷൻ പ്ലാൻ, എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാണ്. ഹൈടെക് റിപ്പയർ ആൻഡ് സർവീസ് സൗകര്യവുമുണ്ട്. വിവരങ്ങൾക്ക്: 9249001001.
Content Highlights: myg inaugration
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·