Published: August 09, 2026 10:09 AM IST Updated: August 09, 2026 10:27 AM IST
1 minute Read
ചണ്ഡിഗഡ് ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്ങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. സിഖ് ആചാരപ്രകാരം, ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. എട്ടു വർഷത്തെ പരിചയവും പിന്നീടുള്ള പ്രണയത്തിനും ശേഷമാണ് താരങ്ങളുടെ വിവാഹം.
What you should work next
ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിങ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ടെലിവിഷൻ താരം ജയ് ഭാനുഷാലിയും വിവാഹാഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസ അറിയിച്ചു. നടന്മാരായ നന്ദീഷ് സന്ധു, ആരതി സിങ്, ഗായിക റിച്ചാ ശർമ എന്നിവരും ദമ്പതികൾക്ക് മംഗളാശംസകൾ നേർനടന്മാരായ നന്ദീഷ് സന്ധു, ആരതി സിംഗ്, ഗായിക റിച്ചാ ശർമ്മ എന്നിവരും ദമ്പതികൾക്ക് മംഗളാശംസകൾ നേർന്നു.
ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന രമൺദീപ് സിങ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്ന രമൺദീപ്, 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ടു ട്വന്റി20കളിലാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്.
‘കൈസി യേ യാരിയാൻ’, ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ’, ‘പ്യാർ തൂനെ ക്യാ കിയാ’, ‘നാച്ച് ബലിയേ 5’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചാർലി ചൗഹാൻ. പ്രശസ്ത റിയാലിറ്റി ഷോയായ 'എംടിവി റോഡീസിലും' അവർ പങ്കെടുത്തിട്ടുണ്ട്. രമൺദീപുമായി പ്രണയത്തിലാകുന്നതിന് മുൻപ്, നടനും നർത്തകനുമായ കൻവർ അമർജീത് സിങ്ങുമായി ചാർലി ദീർഘകാലം പ്രണയത്തിലായിരുന്നു. ‘നാച്ച് ബലിയേ 5’ എന്ന റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്ത ഇരുവരും ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.
English Summary:
Ramandeep Singh Charlie Chauhan wedding: Indian cricketer Ramandeep Singh, a KKR player, and tv histrion Charlie Chauhan precocious joined successful a elemental Sikh ceremony. The couple, who shared their joyousness connected societal media, received wishes from salient figures including cricketers Shubman Gill and Abhishek Sharma, alongside different sports and TV personalities. This national marks the culmination of their eight-year relationship.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·