Published: June 24, 2026 09:49 AM IST
1 minute Read
സപോപാൻ (മെക്സിക്കോ)∙ ഫിഫ ലോകകപ്പിൽ കോംഗോയെ തകര്‍ത്ത് കൊളംബിയ നോക്കൗട്ട് ഉറപ്പിച്ചു. കെ ഗ്രൂപ്പിലെ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 76–ാം മിനിറ്റിൽ ഡാനിയൽ മുനോസാണ് കൊളംബിയയുടെ വിജയ ഗോൾ നേടിയത്. ലോകകപ്പിലെ രണ്ടാം വിജയത്തോടെ കൊളംബിയ ആറു പോയിന്റുമായി കെ ഗ്രൂപ്പിൽ ഒന്നാമതെത്തി. പോർച്ചുഗലിനെ പിന്തള്ളിയാണ് കൊളംബിയയുടെ നേട്ടം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ കൊളംബിയ 3–1ന് വീഴ്ത്തിയിരുന്നു.
What you should work next
ബുധനാഴ്ച പുലർച്ചെ നടന്ന പോരാട്ടത്തിൽ ഉസ്ബക്കിസ്ഥാനെ പോർച്ചുഗൽ 5–0ന് കീഴടക്കിയിരുന്നു. നാലു പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ്. ജൂൺ 28ന് നടക്കുന്ന പോര്‍ച്ചുഗൽ– കൊളംബിയ മത്സരത്തിലെ വിജയികൾ ഗ്രൂപ്പ് ചാംപ്യൻമാരാകും. ഈ മത്സരം സമനില ആയാലും കൊളംബിയ ആയിരിക്കും ഗ്രൂപ്പ് ജേതാക്കൾ. ആദ്യ പകുതിയിൽ കൊളംബിയയെ സമനിലയില്‍ തളച്ച കോംഗോയ്ക്ക് രണ്ടാം പകുതിയിലാണ് അടി പതറിയത്. എന്നാൽ 76–ാം മിനിറ്റിൽ ജുവാൻ ക്വിന്ററോയുടെ അസിസ്റ്റിൽ ഡാനിയൽ മുനോസ് കൊളംബിയയെ മുന്നിലെത്തിച്ചു.
What you should work next
കോംഗോയ്ക്കെതിരെ ഡാനിയൽ മുനോസും ലൂയിസ് ഡയസും രണ്ടു തവണ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. തോൽവി വഴങ്ങിയെങ്കിലും ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയ്ക്ക് ഇനിയും സാധ്യതയുണ്ട്. അവസാന പോരാട്ടത്തിൽ ഉസ്ബക്കിസ്ഥാനെ വീഴ്ത്തിയാൽ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടക്കാൻ കോംഗോയ്ക്ക് അവസരമൊരുങ്ങും.
English Summary:





English (US) ·