കോടതിയിൽ കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ; ശിക്ഷ ഓഗസ്റ്റ് 18ന് വിധിക്കും; ജയിലിലേക്ക്?

12 hours ago 1

ഓൺലൈൻ ഡെസ്‌ക്

Published: July 22, 2026 11:09 PM IST

1 minute Read

ഡേവിഡ് വാർണർ. (X/@TheGuruGyanAI)
ഡേവിഡ് വാർണർ. (X/@TheGuruGyanAI)

സിഡ്നി ∙ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ഏപ്രിലില്‍, ഈസ്റ്റര്‍ ദിനം പുലര്‍ച്ചെ സിഡ്നിയിൽ നടന്ന മിന്നല്‍ പരിശോധനയിലാണ് വാര്‍ണര്‍ കുടുങ്ങിയത്. വഴിവക്കില്‍ നിന്നിരുന്ന പൊലീസ് സംഘം ബ്രത്തലൈസര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ വാർണർ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലും മദ്യത്തിന്റെ സാന്നിധ്യം അനുവദനീയമായതിലും ഇരട്ടിയുള്ളതായി കണ്ടെത്തി. തുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

What you should work next

ഊബര്‍ വിളിച്ച് പോകുന്നതായിരുന്നു സുരക്ഷിതമെന്നും വിവേകശൂന്യമായ പ്രവര്‍ത്തിയാണ് തന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും വാര്‍ണര്‍ കുറ്റസമ്മതം നടത്തി. സിഡ്നി കോടതിയിൽ താരത്തിന്റെ അഭിഭാഷകൻ ഹാജരായാണ് കുറ്റംസമ്മതം നടത്തിയത്. ഓഗസ്റ്റ് 18നു ശിക്ഷ വിധിക്കുമെന്നാണ് വിവരം. ഒൻപതു മാസം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.അല്ലെങ്കിൽ ആറുമാസത്തേക്ക് ഡ്രൈവിങില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയോ 2200 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ നൽകുകയോ ചെയ്യേണ്ടി വരും.

ഇതാദ്യമായല്ല വാര്‍ണര്‍ പുലിവാല് പിടിക്കുന്നത്. 2018ല്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം താരത്തിന് ഓസ്ട്രേലിയൻ ടീമിൽനിന്നും വിലക്ക് ലഭിച്ചിരുന്നു. പിന്നാലെ ദേശീയ ടീമിന്‍റെ നേതൃസ്ഥാനങ്ങളില്‍ നിന്ന് എന്നേക്കുമായി ഒഴിവാക്കുകയും ചെയ്തു. 2013ല്‍ ഇംഗ്ലിഷ് താരം ജോ റൂട്ടിനെ ഇടിച്ച കേസിലും വാര്‍ണര്‍ സസ്പെന്‍ഷന്‍ വാങ്ങിയിരുന്നു.

English Summary:

David Warner drunk driving charges person been admitted by the Australian cricketer. He was caught during a astonishment constabulary cheque successful Sydney connected Easter greeting successful April.

Read Entire Article