Published: June 24, 2026 10:06 AM IST
1 minute Read
ഡേവിഡ് ബെക്കാമിന്റെ പിറന്നാളാഘോഷത്തിനു മൊറോക്കോയിലെ വിഐപി റിസോർട്ടിൽ അറേബ്യൻ തീം പാർട്ടി, നെയ്മാറിന് ആഘോഷിക്കാൻ പാരീസിൽ റെഡ് കാർപ്പറ്റ് പാർട്ടി, റൊണാൾഡിഞ്ഞോയുടെ ആഘോഷം റിയോയിൽ 5 ദിവസം നീളുന്ന സാംബാ പാർട്ടിയോടെ. ഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ മിക്കവരും കോടികൾ വാരിയെറിഞ്ഞു പിറന്നാളുകൾ താരരാവുകളാക്കി മാറ്റുമ്പോൾ വിചിത്രം എന്നു പറയേണ്ടതു ലയണൽ മെസ്സിയുടെ പിറന്നാളുകളാണ്. കോളജ് ഹോസ്റ്റൽ ശൈലിയിൽ അർധരാത്രി മുറിക്കുള്ളിൽ ഇടിച്ചുകയറുക, ഉപയോഗിച്ചു തീരാറായ പെർഫ്യൂം അടക്കം സമ്മാനമായി നൽകുക, അതിന്റെ വിഡിയോ എടുത്തു പ്രചരിപ്പിക്കുക തുടങ്ങിയ കലാപരിപാടികളാണു മെസ്സിയുടെ പിറന്നാളുകളിൽ പലപ്പോഴും നടക്കാറുള്ളത്. ടീം അംഗങ്ങൾക്കൊപ്പം മെസ്സി ലളിതമായി പിറന്നാളുകൾ ആഘോഷിക്കുന്നതിനൊരു കാരണമുണ്ട്.
What you should work next
ഫുട്ബോൾ കലണ്ടറിൽ ജൂൺ 24 എന്നതു വലിയ ടൂർണമെന്റുകൾക്കിടയിലുള്ള ദിവസമാണ്. മെസ്സിയുടെ മിക്കവാറും പിറന്നാളുകളിലെല്ലാം അദ്ദേഹം ലോകകപ്പ്, കോപ്പ അമേരിക്ക മുതൽ വിവിധ ക്ലബ് ലീഗുകൾ വരെയുള്ള ടൂർണമെന്റുകളുടെ ടീം ക്യാംപിലാകും. അതുകൊണ്ടു തന്നെ കളിയും പരിശീലനവും ഉപേക്ഷിച്ചു കൂറ്റൻ പാർട്ടികളുടെ പിന്നാലെ പോകാൻ മെസ്സി പലപ്പോഴും തയ്യാറാകാറില്ല. ഈ പിറന്നാളിനു ഡാലസിലെ ടീം ക്യാംപിലാണ് മെസ്സിയുടെ ആഘോഷം. ടീം അംഗങ്ങൾ അർധരാത്രി കേക്കുമായി വന്നു തട്ടിവിളിച്ച് എഴുന്നേൽപിക്കും. കൂട്ടുകാർ കൊണ്ടുവന്ന സമ്മാനങ്ങൾ ഓരോന്നും തുറന്നുനോക്കി മെസ്സി ചിരിക്കും.
What you should work next
കുടുംബത്തോടൊപ്പമുണ്ടാകാൻ അവസരം ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒഴികെ മെസ്സിയുടെ ഓരോ പിറന്നാളും ഏറക്കുറെ ഇതേ രീതിയിലുള്ള കളിതമാശകളുമായാണു കടന്നുപോകുക. ഡേവിഡ് ബെക്കാം ഒരുവട്ടം മെസ്സിയുടെ പിറന്നാളിനു സമ്മാനിച്ചതു 100 വർഷത്തിലേറെ പഴക്കമുള്ള വീഞ്ഞായിരുന്നു. വലിയ ആഘോഷങ്ങൾക്കു നടുവിൽ സ്വയം പ്രതിഷ്ഠിക്കാൻ നാണമാണെങ്കിലും ചില വലിയ ആഘോഷങ്ങളിലേക്കു ടീമംഗങ്ങളും ടൂർണമെന്റ് സംഘാടകരുമൊക്കെ മെസ്സിയെ പിടിച്ചുവലിച്ച അവസരങ്ങളുമുണ്ട്. 60 കിലോ ചോക്കലേറ്റ് കൊണ്ടു മെസ്സിയുടെ രൂപമുണ്ടാക്കി സമ്മാനിച്ചതു വലിയ വാർത്തയായിരുന്നു. ഇന്റർ മയാമി ക്യാംപിൽ മെസ്സിയുടെ ഭാര്യ അന്റോനെല്ല റൊക്കൂസ്സോ കൂറ്റനൊരു ബർത്ത്ഡേ കേക്ക് എത്തിച്ചു മുറിച്ചതും മെസ്സിക്കു സർപ്രൈസ് ആയി.
സമ്മാനങ്ങൾ സ്വീകരിക്കാനുള്ള മടി തിരികെ കൊടുക്കുന്ന കാര്യത്തിൽ ഇല്ലെന്നതു മെസ്സിയുടെ വലിയ പ്രത്യേകത. 2022ൽ ലോകകപ്പ് നേട്ടത്തിനു പിന്നാലെ ടീം അംഗങ്ങൾക്കും ഒഫീഷ്യൽസിനുമായി 35 സ്വർണ ഐഫോണുകൾ സമ്മാനിക്കാൻ മെസ്സി മുടക്കിയത് ഒന്നരക്കോടി രൂപയായിരുന്നു.
English Summary:





English (US) ·