Published: July 30, 2026 12:08 AM IST Updated: July 30, 2026 01:35 AM IST
1 minute Read
ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരം എം. ശ്രീങ്കറിന് വെള്ളി. രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയത്. കോമണ്‍വെൽത്ത് ഗെയിംസിൽ ശ്രീശങ്കറിന്റെ രണ്ടാം വെള്ളിയാണിത്. ആദ്യ മൂന്നു ശ്രമങ്ങള്‍ പൂർത്തിയായപ്പോള്‍ ഗോൾഡ് പൊസിഷനിലുണ്ടായിരുന്ന ശ്രീശങ്കറിനെ, നാലാം ശ്രമത്തിൽ ജമൈക്കൻ താരം തജായ് ഗെയ്‍ലാണു പിന്തള്ളിയത്. 8.15 മീറ്റർ ദൂരമാണ് ഗെയ്ൽ പിന്നിട്ടത്. ഗെയ്‍ലിനെ മറികടക്കാൻ ശ്രീശങ്കർ ശ്രമിച്ചെങ്കിലും രണ്ടു ശ്രമങ്ങൾ ഫൗളിലാണു കലാശിച്ചത്. ആദ്യ ശ്രമത്തിൽ 8.03 മീറ്ററാണു മലയാളി താരം ചാടിയത്. രണ്ടാം ശ്രമത്തിൽ നില മെച്ചപ്പെടുത്തി. ശ്രീശങ്കറിന്റെ മൂന്നും നാലും ശ്രമങ്ങൾ ഫൗളായപ്പോൾ, പിന്നീടുള്ള ചാട്ടങ്ങളില്‍ എട്ടു മീറ്റര്‍ പിന്നിടാൻ താരത്തിനു സാധിച്ചില്ല.
What you should work next
ആതിഥേയരായ സ്കോട്ട്ലൻഡിന്റെ സ്റ്റീഫൻ മക്കൻസിക്കാണ് ലോങ് ജംപിൽ വെങ്കലം. 8.08 മീറ്ററാണു താരത്തിന്റെ മികച്ച ദൂരം. മറ്റൊരു ഇന്ത്യൻ താരം ലോകേഷ് സത്യനാഥൻ അഞ്ചാമതു ഫിനിഷ് ചെയ്തു. 7.97 മീറ്ററാണു മികച്ച പ്രകടനം. 2022 ൽ ബർമിങ്ങാമിൽ നടന്ന ഗെയിംസിൽ 8.08 മീറ്റർ ചാടി ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു. ബഹാമാസിന്റെ ലാക്വാൻ നൈർനാണ് അന്ന് സ്വർണം വിജയിച്ചത്. 8.08 മീറ്ററാണ് ബഹാമാസ് താരവും ചാടിയത്. എന്നാൽ ടൈ ബ്രേക്കറിൽ മികച്ച രണ്ടാം ശ്രമത്തിന്റെ പേരിലാണ് ലക്വാൻ സ്വർണത്തിലെത്തിയത്.
കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യയുടെ അഭിമാനമുയർത്തി ബോക്സര്‍മാർ. ഇന്ത്യൻ ബോക്സര്‍മാർ 10 മെഡലുകളാണ് ഉറപ്പിച്ചത്. ഒരു കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമാണിത്. അങ്കുഷ് യാദവ്, സാക്ഷി ചൗധരി, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, നരേന്ദർ ബെര്‍വാൾ, ജയ്സ്മിൻ ലംബോരി എന്നിവർ ഏഴാം ദിനം ബോക്സിങ്ങിൽ വിജയിച്ചു.
English Summary:






English (US) ·