കോലിയും രോഹിതും തുടരും, ഋഷഭ് പന്തിന് ഏകദിന ടീമിൽ ഇടമില്ല, ട്വന്റി20യിൽ സഞ്ജുവും വൈഭവും കളിക്കും

2 days ago 2

ഓൺലൈൻ ഡെസ്ക്

Published: September 17, 2026 08:09 AM IST

1 minute Read

 X@BCCI
സഞ്ജു സാംസൺ, ഋഷഭ് പന്ത്. Photo: X@BCCI

ന്യൂഡൽഹി ∙ സീനിയർ താരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമയെയും ഉൾപ്പെടുത്തി വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗില്ലാണ് ക്യാപ്റ്റൻ. പഞ്ചാബ് ഓൾറൗണ്ടർ നമൻ ധീറും ജമ്മു കശ്മീർ പേസർ ആകിബ് നബിയും ആദ്യമായി ടീമിലിടം നേടി. അതേസമയം ഹാർദിക് പാണ്ഡ്യയെയും ഋഷഭ് പന്തിനെയും പരിഗണിച്ചില്ല. കെ.എല്‍. രാഹുലും ധ്രുവ് ജുറേലുമാണു ടീമിലെ വിക്കറ്റ് കീപ്പർമാർ.

What you should work next

27ന് തിരുവനന്തപുരത്താണ് ആദ്യം മത്സരം. 30 ന് ഗുവാഹത്തിയിലും ഒക്ടോബർ മൂന്നിന് ന്യൂചണ്ഡീഗഡിലുമാണ് മറ്റ് മത്സരങ്ങൾ. വിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ശ്രേയസ് അയ്യർ നയിക്കും. സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ. യുവതാരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടംപിടിച്ചു. ഒക്ടോബർ ആറു മുതൽ 17 വരെയാണ് ട്വന്റി20 പരമ്പരകൾ നടക്കേണ്ടത്.

പരുക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തിക്കു പകരം ഓൾറൗണ്ടർ വിപ്രാജ് നിഗത്തിനെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനിടെയാണ് വരുണിന് പരുക്കേറ്റത്. 24 മുതലാണ് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ.

What you should work next

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആകിബ് നബി, യശസ്വി ജയ്സ്വാൾ, നമൻ ധീർ.

വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദര്‍, രവി ബിഷ്ണോയി, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.

English Summary:

India squad for the West Indies ODI bid has been announced with Shubman Gill arsenic captain, featuring elder players similar Virat Kohli and Rohit Sharma. This enactment marks the debut of all-rounders Naman Dhir and pacer Akib Nabi successful the ODI setup.

Read Entire Article