Published: April 28, 2026 10:40 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ. വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി ബാറ്റുമായി കുട്ടി പിന്നാലെ കൂടിയത്. എന്നാൽ വേഗത്തിൽ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചില്ല. ഹോട്ടല്‍ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
കുറച്ചുനേരം അഭ്യർഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതിരുന്നതോടെ കുട്ടി സങ്കടത്തോടെ പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ബാറ്റു വലിച്ചെറിഞ്ഞ ബാലൻ സങ്കടത്തോടെ പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുകയാണ്. വിഡിയോ വൈറലായതോടെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിലാണു കോലി കളിക്കുന്നത്. എട്ടു മത്സരങ്ങളിൽനിന്ന് മൂന്ന് അർധ സെഞ്ചറികൾ ഉൾപ്പടെ 351 റൺസ് താരം ഇതുവരെ നേടിയിട്ടുണ്ട്. ആർസിബി എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റാണ് ആർസിബിക്കുള്ളത്.
ആര്‍സിബിക്ക് വമ്പൻ വിജയം
തിങ്കളാഴ്ച നടന്ന പോരാട്ടത്തിൽ ഒൻപതു വിക്കറ്റിന്റെ വമ്പൻ വിജയമാണ് ആർസിബി ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 6.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 81 പന്തുകൾ ബാക്കി നിൽക്കെയാണ് ബെംഗളൂരുവിന്റെ വിജയം. മറുപടി ബാറ്റിങ്ങിൽ 11 പന്തിൽ 20 റൺസെടുത്ത ജേക്കബ് ബെതലിന്റെ വിക്കറ്റാണ് ബെംഗളൂരുവിനു നഷ്ടമായത്. വിരാട് കോലിയും (15 പന്തിൽ 23), ദേവ്ദത്ത് പടിക്കലും (13 പന്തിൽ 34) പുറത്താകാതെനിന്നു. ഐപിഎലിൽ 9,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡിലേക്ക് ഈ മത്സരത്തോടെ വിരാട് കോലി എത്തി. എട്ട് സെഞ്ചറികളും 74 അർധ സെഞ്ചറികളുമാണ് കോലി കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഹോം ഗ്രൗണ്ടിൽ 75 റൺസിനു പുറത്തായി. പവർപ്ലേയിൽ ആര്‍സിബി പേസർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും തകർത്തെറിഞ്ഞതോടെ 3.5 ഓവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഡൽഹിയുടെ ആറു വിക്കറ്റുകൾ വീണു. ഇരു പേസർമാരും മൂന്നു വീതം വിക്കറ്റുകൾ പങ്കിട്ടെടുക്കുകയായിരുന്നു. സലിൽ പരാഖ് (പൂജ്യം), കെ.എൽ. രാഹുൽ (ഒന്ന്), നിതീഷ് റാണ (ഒന്ന്), സമീർ റിസ്‍വി (പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ് (അഞ്ച്), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (പൂജ്യം) എന്നിവരാണ് ആദ്യ ആറോവറുകളിൽ പുറത്തായ ഡൽഹി ബാറ്റര്‍മാർ.
Virat Kohli Little instrumentality broke down 😭💔
Virat kohli ignored this small instrumentality who was waiting to get his autograph 😭
Wait for that kid vexation 😭💔 pic.twitter.com/BszA4JX5NW
ഐപിഎല്‍ ചരിത്രത്തിൽ പവര്‍പ്ലേ ഓവറിൽ കൂടുതൽ വിക്കറ്റുകൾ വീണ ഇന്നിങ്സാണ് ഡൽഹിയുടേത്. 2011 ൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഡക്കാൻ ചാർജേഴ്സ് കൊച്ചി ടസ്കേഴ്സിനെതിരെ ഇതുപോലെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 13 റൺസാണ് ആദ്യ ആറോവറുകളിൽനിന്ന് ഡൽഹി നേടിയത്. ഐപിഎലിലെ എക്കാലത്തെയും ചെറിയ സ്കോർ. ഇംപാക്ട് പ്ലേയറായി ഇറങ്ങി 33 പന്തിൽ 30 റൺസെടുത്ത അഭിഷേക് പൊറേലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 3.3 ഓവറുകൾ പന്തെറിഞ്ഞ ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ്, 12 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. റാസിഖ് സലാം, സുയാഷ് ശർമ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
English Summary:







English (US) ·