കോലിയുടെ ലൈഫ് സ്റ്റൈൽ പിന്തുടരാൻ നോക്കി, ഒന്നര വർഷം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു: വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

1 month ago 8

ഓൺലൈൻ ഡെസ്ക്

Published: July 29, 2026 10:27 PM IST

1 minute Read

 X@BCCI
വിരാട് കോലി, സഞ്ജു സാംസൺ. Photo: X@BCCI

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ ജീവിത ശൈലി പിന്തുടരാൻ ശ്രമിച്ച് ഒന്നര വർഷം പിന്നിട്ടപ്പോൾ ഉപേക്ഷിച്ചെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം സഞ്ജു സാംസണ്‍. രാജ്യാന്തര ക്രിക്കറ്റിലെ മെച്ചപ്പെട്ട പ്രകടനത്തിനായി കോലിയിൽനിന്ന് ഉപദേശങ്ങൾ സ്വീകരിച്ചതിനെക്കുറിച്ചും സഞ്ജു ജിയോ ഹോട്‍സ്റ്റാറിന്റെ ഷോയിൽ സംസാരിച്ചു. ‘‘വിരാട് ഭായി എന്താണെന്നു നമുക്കെല്ലാം അറിയാം. നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അദ്ദേഹം അതു വളച്ചുകെട്ടില്ലാതെ പറയും. അതാണ് കോലിയുടെ രീതി.’’

What you should work next

‘‘ജിമ്മില്‍ അദ്ദേഹം പരിശീലിക്കുന്നതു തന്നെ അത്രത്തോളം കഠിനമായാണ്. ആ രീതിയോട് എനിക്കു താൽപര്യമുണ്ട്. ഇന്ത്യൻ ടീം ക്യാംപിലായിരുന്ന സമയത്ത് ജിമ്മിൽ പരിശീലിക്കുന്നതിനിടെ ഞാൻ‌ അദ്ദേഹത്തോടു സംസാരിച്ചിരുന്നു. എന്തെങ്കിലും ഉപദേശം നൽകാനായി അഭ്യർഥിച്ചു. ഞാൻ എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചു. ലൈഫ്സ്റ്റൈലിന് കരിയറിൽ വലിയ റോളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റ് താരമാകണമെങ്കിൽ വ്യത്യസ്തമായ ജീവിത ശൈലി വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിൽ സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞുതന്നു.’’

What you should work next

‘‘അടുത്ത 10 വർഷത്തേക്ക് അച്ചടക്കത്തോടെ കാര്യങ്ങള്‍ ചെയ്താൽ മികച്ചൊരു കരിയർ ഉണ്ടാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഞാൻ ഒന്നര വർഷം അതു പിന്തുടർന്നിട്ടുണ്ടാകണം. പിന്നീട് എനിക്കു പുറത്തുപോകേണ്ടിവന്നു.’’– സഞ്ജു വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായ സഞ്ജു ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിനെതിരെയും അയർലന്‍ഡിനെതിരെയും പരമ്പരകൾ കളിച്ചെങ്കിലും സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിന് ഇടമുണ്ടായില്ല. കൗമാര താരം വൈഭവ് സൂര്യവംശി ടീമിലെത്തിയതോടെയാണ് സഞ്ജു പുറത്തിരിക്കേണ്ടിവന്നത്.

English Summary:

Sanju Samson Admits Giving Up Virat Kohli's Strict Lifestyle

Read Entire Article