കോലിയെ ഇൻസ്റ്റയിൽ ‘കാണാനില്ല’! മണിക്കൂറുകൾക്കു ശേഷം തിരികെയെത്തി; ബോധപൂർവം മാറിനിന്നതോ?

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 30, 2026 10:32 AM IST

1 minute Read

 X/@BangaloreTimes1)
വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും . ചിത്രം: X/@BangaloreTimes1)

Follow Us

Facebook

WhatsApp

ന്യൂഡൽഹി∙ മണിക്കൂറുകളോളം ‘ഡി ആക്ടിവേറ്റ്’ ആയിരുന്ന വിരാട് കോലിയുടെ സമൂഹമാധ്യമ അക്കൗണ്ട് വീണ്ടും ‘ലൈവ്’. 274 മില്യനിലേറെ ആരാധകർ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വെള്ളിയാഴ്ച രാവിലെ മുതലാണു കാണാതായത്. ഇതോടെ ആശയക്കുഴപ്പത്തിലായ ആരാധകർ കോലിയുടെ ഭാര്യ അനുഷ്ക ശർ‌മയുടെ അക്കൗണ്ടുകളിലേക്കു നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. ഏതാനും മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് കോലിയുടെ ഇന്‍സ്റ്റ ഐഡി വീണ്ടും ആക്ടീവ് ആയത്.

ഇൻസ്റ്റയിൽ കോലിയെ തിരയുമ്പോൾ, ‘ഈ പേജ് ലഭ്യമല്ല’ എന്ന സന്ദേശം ലഭിച്ചതോടെയാണ് ആരാധകർ അസ്വസ്ഥരായത്. ഇതോടെ അനുഷ്കയുടെ അക്കൗണ്ടിലെ പോസ്റ്റുകൾക്കു കീഴിൽ കോലി ആരാധകരുടെ ബഹളമായി. കോലിയുടെ അക്കൗണ്ട് എവിടെ പോയെന്ന ചോദ്യത്തിന് അനുഷ്ക യാതൊരു മറുപടിയും നൽകിയില്ല. എങ്കിലും മണിക്കൂറുകൾക്കു ശേഷം കോലി ഇൻസ്റ്റയിൽ തിരിച്ചുവന്നതോടെയാണ് ആരാധകർക്കു സമാധാനമായത്.

എന്നാൽ എന്താണു കോലിയുടെ അക്കൗണ്ട് പിൻവലിക്കാൻ കാരണമെന്നതിൽ ചർച്ചകൾ തുടരുകയാണ്. ചിലര്‍ സാങ്കേതിക പിഴവാണു കാരണമെന്നു പറയുമ്പോഴും, കോലി ബോധപൂർവം ഇന്റർനെറ്റിൽനിന്നു വിട്ടുനിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇക്കാര്യത്തിൽ കോലിയോ, അദ്ദേഹത്തിന്റെ സ്റ്റാഫുകളോ യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും നടത്തിയിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റയിൽ പിന്തുടരുന്ന വ്യക്തിയാണു വിരാട് കോലി.

ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ കുടുംബത്തോടൊപ്പം ലണ്ടനിലാണ് കോലി താമസിക്കുന്നത്. ഇന്ത്യയിലെ തിരക്കേറിയ സാഹചര്യങ്ങളിൽനിന്നു മാറി കുട്ടികളെ വളർത്തുന്നതിനാണ് കോലി ലണ്ടനിൽ വീടു വാങ്ങി താമസം മാറിയതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary:

Virat Kohli's Instagram relationship was temporarily deactivated, causing interest among his implicit 274 cardinal followers. The relationship was offline for respective hours, starring fans to connection his wife, Anushka Sharma, for updates earlier it was yet reactivated.

Read Entire Article