കോഴിക്കോട് സ്റ്റേഡിയത്തിൽ അസൗകര്യങ്ങൾ; ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയിലേക്ക്?

1 month ago 6

മനോജ് മാത്യു

മനോജ് മാത്യു

Published: February 05, 2026 10:44 AM IST

1 minute Read

കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം (ഫയൽ ചിത്രം)

Follow Us

Facebook

WhatsApp

കൊച്ചി ∙ പുതിയ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങൾ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തന്നെ നടത്താൻ നീക്കം. സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും മത്സര നടത്തിപ്പിന് അനുകൂലമാണ്. വാടകയിൽ ഇളവ് ഉൾപ്പെടെ സാധ്യമായ സഹകരണമെല്ലാം ജിസിഡിഎ വാഗ്ദാനം ചെയ്തതായാണ് സൂചനകൾ.

നേരത്തേ, ഹോം മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലേക്കു മാറ്റാൻ ആലോചിച്ചിരുന്നു. കോഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ചാണ് കൊച്ചിയിൽത്തന്നെ തുടർന്നാലോ എന്ന ചർച്ച നടക്കുന്നത്.

ബൈക്ക് റേസിനു വിട്ടുകൊടുത്ത കോഴിക്കോട് സ്റ്റേഡിയത്തിലെ പുൽമൈതാനം നശിച്ചതു പഴയപടിയാക്കുന്ന ജോലികളും പൂ‍ർത്തിയായിട്ടില്ല. അർജന്റീന ടീം വരുമെന്നു കരുതി നവീകരണം നടത്തിയെങ്കിലും കലൂർ സ്റ്റേഡിയത്തിൽ ‌ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചിരുന്നില്ല. മറ്റു ചില ജോലികളും പൂർത്തിയാക്കിയിരുന്നില്ല. ‌

ഇതെല്ലാം പരിഗണിച്ചാണു തൽക്കാലം ഹോം മത്സരങ്ങൾ കോഴിക്കോട്ടു നടത്താമെന്ന ധാരണയിൽ ബ്ലാസ്റ്റേഴ്സ് എത്തിയത്. 22 നു മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. അതിനകം കലൂരിൽ ഫ്ല‍ഡ്‌ലിറ്റും മറ്റു സൗകര്യങ്ങളും ഒരുക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ.

English Summary:

Kerala Blasters FC is readying to big its ISL location games astatine the Jawaharlal Nehru Stadium successful Kochi for the upcoming season. The Kerala Football Association and the stadium owners, GCDA, are reportedly successful favour of this decision, with GCDA offering imaginable cooperation, including rental concessions.

Read Entire Article