ക്രാന്തിയുടെ 5 വിക്കറ്റ് നേട്ടത്തിൽ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഇന്ത്യ; സ്മൃതി മന്ഥനയ്‌ക്ക് അർധ സെഞ്ചറി, ഇന്ത്യക്ക് 269 റൺസ് ലീഡ്

1 week ago 2

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: July 12, 2026 01:56 AM IST

1 minute Read

 Reuters/Peter Cziborra)
സ്മൃതി മന്ഥനയുടെ ബാറ്റിങ് (Photo: Reuters/Peter Cziborra)

ലോഡ്സ് ∙ ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യൻ വനിതകള്‍ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 285 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 170 റൺസിന് ഓൾഔട്ടായി. 115 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 269 റൺസായി. 

What you should work next

അർധ സെഞ്ചറി നേടിയ ആമി ജോൺസ് (52 റൺസ്), ക്യാപ്റ്റൻ നാറ്റ് സ്കിവര്‍ ബ്രന്‍റ് (44), മൈയ ബൂഷിയർ (23) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്രാന്തി ഗൗഡിന്റെ 5 വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. സയാലി സത്ഘരെ, സ്നേഹ് റാണ എന്നിവർ രണ്ടു വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റുമെടുത്തു.

What you should work next

രണ്ടാം ഇന്നിങ്സിൽ സ്മൃതി മന്ഥന, ഷെഫാലി വർമ, യാത്സിക ഭാട്യ എന്നിവരുടെ മികവിലാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. ഷെഫാലി വർമയെ (33 റൺസ്) സോഫി എക്ലെസ്റ്റണിന്റെ പന്തിൽ പകരക്കാരി എമ്മ ലൂയിസ് ലാംബ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. അർധ സെഞ്ചറിയുമായി സ്മൃതി മന്ഥനയും (69 റൺസ്), യാത്സിക ഭാട്യയും (39 റൺസ്) ക്രീസിലുണ്ട്.

English Summary:

India women vs England women lone trial astatine London time 2 unrecorded updates

Read Entire Article