Published: August 05, 2026 10:59 AM IST
2 minute Read
ന്യൂഡൽഹി ∙ ഡൽഹി പ്രിമിയർ ലീഗ് 2026 സീസണിലെ ആദ്യ സൂപ്പർ ഓവറിന് സാക്ഷ്യം വഹിച്ച് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം. ന്യൂഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ നടന്ന ആവേശപ്പോരാട്ടമാണ് സൂപ്പർ ഓവറിലേക്കു നീണ്ടത്. കടുത്ത പോരാട്ടത്തിലും പതറാതെ പിടിച്ചുനിന്ന വാരിയേഴ്സ് ഒടുവിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കി. മത്സരം സൂപ്പർ ഓവറിലേക്ക് നീട്ടിയ ‘സൂപ്പർ’ റണ്ണൗട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
What you should work next
മഴ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂഡൽഹി ടൈഗേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. തുടക്കത്തിൽ തകർച്ച നേരിട്ട ടൈഗേഴ്സ്, ആറാം ഓവറിൽ മഴ മൂലം കളി നിർത്തിവച്ചപ്പോൾ 37 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ചതിന് ശേഷം ക്യാപ്റ്റൻ ഹിമ്മത് സിങ്ങും ലക്ഷയ് തരേജയും ചേർന്ന് 101 റൺസിന്റെ മികച്ച കൂട്ടുകെട്ടോടെ ടൈഗേഴ്സിനെ കരകയറ്റി. മുന്നിൽ നിന്ന് നയിച്ച ഹിമ്മത് വെറും 25 പന്തിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളും അടക്കം 61 റൺസും ലക്ഷയ് 41 പന്തിൽ 62 റൺസും നേടി ടൈഗേഴ്സിന് ഭേദപ്പെട്ട സ്കോർ ഉറപ്പാക്കി.
മറുപടി ബാറ്റിങ്ങിൽ ഔട്ടർ ഡൽഹി വാരിയേഴ്സ് ഭേദപ്പെട്ട തുടക്കം കുറിച്ചെങ്കിലും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ന്യൂഡൽഹി ടൈഗേഴ്സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഒരു ഘട്ടത്തിൽ വാരിയേഴ്സ് 80 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്നു. എന്നാൽ മോനു ശുക്ലയുടെ തകർപ്പൻ പ്രകടനം വാരിയേഴ്സിനെ മത്സരത്തിൽ നിലനിർത്തി. വെറും 17 പന്തിൽ 45 റൺസെടുത്ത മോനു 13–ാം ഓവറിൽ പുറത്തായെങ്കിലും ടീമിനെ വിജയത്തിന് അടുത്തെത്തിച്ചിരുന്നു.
എന്നാൽ അവസാന ഓവറാണ് വീണ്ടും മത്സരത്തിന്റെ ഗതി തിരിച്ചത്. അവസാന ഓവറിൽ ജയിക്കാൻ ഒൻപത് റൺസ് വേണമെന്നിരിക്കെ, ആദ്യ പന്ത് തന്നെ ഫോറടിച്ച ശിവം ശർമ വാരിയേഴ്സിന് പ്രതീക്ഷ നൽകി. അടുത്ത പന്തിൽ ശിവം സിംഗിളെടുത്തു. മൂന്നാമത്തെ പന്ത് നോ-ബോൾ ആയതോടെ ഫ്രീ ഹിറ്റ്. വാരിയേഴ്സ് കളി ജയിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് മത്സരം വീണ്ടും നാടകീയമായത്. സിദ്ധാന്ത് ശർമ റണ്ണൗട്ടായതോടെ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണമെന്ന അവസ്ഥയായി.
അവസാന പന്തിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും നാടകീയമായ നിമിഷമാണ് അരങ്ങേറിയത്. പന്ത് നേരിട്ട പ്രഥം സലൂജ സിംഗിളിനായി ഓടി. ഈ സമയം, മിഡ്-ഓഫിൽ നിന്ന ഹിമ്മത് സിങ്ങിന് പന്ത് മിസ് ഫീൽഡായി. എന്നാൽ കാലു കൊണ്ട് പന്ത് സ്റ്റംപിലേക്ക് തട്ടിയ ക്യാപ്റ്റന് പിഴച്ചില്ല, പന്ത് നേരെ നോൺ-സ്ട്രൈക്കർ എൻഡിലെ വിക്കറ്റിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇതോടെ പ്രഥനം സലൂജ റണ്ണൗട്ട്. മത്സരം സമനിലയിലാകുകയും സൂപ്പർ ഓവറിലേക്ക് നീളുകയുമായിരുന്നു. ഹിമ്മത് സിങ്ങിന്റെ ‘ഗോൾ’ ആണ് മത്സരം സമനിലയിലേക്ക് നീട്ടിയതെന്നായിരുന്നു കമന്റേറ്റർമാരുടെ കമന്റ്. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരമാണണ് ഹിമ്മത് സിങ്.
എന്നാൽ സൂപ്പർ ഓവറിൽ മത്സരം വാരിയേഴ്സ് തന്ന ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ഔട്ടർ ഡൽഹി വാരിയേഴ്സ് ഒരോവറിൽ 20 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ന്യൂഡൽഹി ടൈഗേഴ്സ് മൂന്നു പന്തിൽ ആറു റൺസടുത്ത് ഓൾഔട്ടായി.
English Summary:
Outer Delhi Warriors secured a melodramatic triumph successful the Delhi Premier League 2026 season's archetypal ace over, defeating Delhi Tigers astatine Arun Jaitley Stadium. The lucifer was a thrilling contention that went down to the wire, culminating successful an unforgettable triumph for the Warriors aft a nail-biting ace over.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·