ക്രിക്കറ്റ് പരിശീലനത്തിനെത്തിയവരുമായി വെള്ളത്തെച്ചൊല്ലി തർക്കം, മർദനമേറ്റ കോച്ച് മരിച്ചു; 17കാരൻ അറസ്റ്റിൽ

1 month ago 9

ഓൺലൈൻ ഡെസ്‌ക്

Published: August 14, 2026 10:59 AM IST

1 minute Read

 Wavebreakmedia/istockphoto.com
Representative Image. Image Credit: Wavebreakmedia/istockphoto.com

കൊളംബോ∙ ക്രിക്കറ്റ് പരിശീലനത്തിനിടെ കളിക്കാരുമായുണ്ടായ തർക്കത്തെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന കോച്ച് മരിച്ചു. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് സംഭവം. സ്കൂൾ കാലഘട്ടത്തിൽ ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റൻ കുശാൽ മെൻഡിസിന്റെയടക്കം പരിശീലകനായിരുന്ന സുമിത് ഫെർണാണ്ടോ (62) ആണ് മരിച്ചത്. സംഭവത്തിൽ 17 വയസ്സുകാരനായ സ്കൂൾ ക്രിക്കറ്റ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബോ കോടതിയിൽ ഹാജരാക്കിയ കുട്ടിയെ ഓഗസ്റ്റ് 17 വരെ ചൈൽഡ് പ്രൊബേഷൻ കസ്റ്റഡിയിൽ വിട്ടു.

What you should work next

ഓഗസ്റ്റ് 8നു ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബ്ബിലായിരുന്നു സംഭവം. ക്ലബിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെ കുടിവെള്ളത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതിയായ പതിനേഴുകാരനടക്കമുള്ള ക്രിക്കറ്റ് താരങ്ങൾ വെള്ളം കുടിക്കാൻ വാട്ടർ ടാപ്പിനടുത്തേക്ക് പോയെങ്കിലും അവിടെ വെള്ളം ലഭ്യമായിരുന്നില്ല. ഇതിനെച്ചൊല്ലി കളിക്കാരും ക്ലബ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായതായി പറയപ്പെടുന്നു.

സ്ഥിതിഗതികൾ വഷളായതോടെ ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഗ്രൗണ്ട് ക്യൂറേറ്റർ സുമിത് ഫെർണാണ്ടോ ഇടപെടുകയായിരുന്നു. ഇതിനിടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയും പതിനേഴുകാരനായ താരം ഫെർണാണ്ടോയെ മർദിക്കുകയായിരുന്നെന്നുമാണ് വിവരം. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെർണാണ്ടോ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. സംസ്കാരം ഇന്നലെ നടത്തി.

∙ കുശാലിന്റെയും കോച്ച്മൊറട്ടുവയിലെ പ്രിൻസ് ഓഫ് വെയിൽസ് കോളജിലെ മുൻ കോച്ചായിരുന്ന സുമിത് ഫെർണാണ്ടോ, സ്കൂൾ തലത്തിൽനിന്ന് ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. അഇപ്പോൾ ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റനായ കുശാൽ മെൻഡിസും ദ്ദേഹം പരിശീലിപ്പിച്ചവരിൽ ഉൾപ്പെടുന്നു. പിന്നീട് ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ക്ലബ്ബായ ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബ്ബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

English Summary:

A Sri Lankan cricket manager has died aft sustaining injuries during a quality with players astatine a grooming session. This tragic incidental occurred successful Colombo, involving a manager who had antecedently trained salient players similar Kusal Mendis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article