Published: June 23, 2026 07:04 AM IST
1 minute Read
ന്യൂയോർക്ക് ∙ ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് പല ‘വിചിത്ര’മായ വാർത്തകളും പുറത്തുവരാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഇംഗ്ലണ്ട് ഫുട്ബോൾ സൂപ്പർതാരം ഹാരി കെയ്‌നെ ‘ശപിച്ചു’ എന്ന് അവകാശപ്പെട്ട് ഒരു ഘാന മന്ത്രവാദിയാണ് രംഗത്തെത്തിയത്. നാന ക്വാകു ബോൺസാം എന്ന മന്ത്രവാദിയാണ് ഇംഗ്ലണ്ട് താരത്തെ താൻ ശപിച്ചിരിക്കുന്നു എന്ന അവകാശപ്പെട്ടത്. ബുധനാഴ്ച ഗ്രൂപ്പ് എൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഘാന നേരിടുമ്പോൾ ഹാരി കെയ്ന് ഒരു ഗോൾ പോലും നേടാനാകില്ലെന്ന് നാന ക്വാകു ബോൺസാം പറഞ്ഞു. 2014ൽ ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുട്ടിന് പരുക്കേറ്റത് തന്റെ ശാപം കൊണ്ടാണെന്നും ഈ മന്ത്രവാദി അവകാശപ്പെടുന്നു.
What you should work next
‘‘ഞാൻ ഹാരി കെയ്‌നിനെതിരെ പ്രവർത്തിക്കുകയാണ്. എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ മുൻപ് കാണിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് അവനെ തടയാൻ എന്തുചെയ്യണമെന്ന് എനിക്കറിയാം. എന്റെ പ്രവചനങ്ങൾ വളരെ പ്രശസ്തമാണ്.’’– നാന ക്വാകു ബോൺസാം ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. താൻ ചെയ്യുന്ന പ്രവൃത്തി, മത്സരത്തിൽ ഘാനയ്ക്ക് മുൻതൂക്കം നൽകുമെന്നും ഹാരി കെയ്ന് ഗുരുതരമായ ഒരു പരുക്കും ഏൽക്കില്ലെന്നും മന്ത്രവാദി വ്യക്തമാക്കി. തന്റെ രാജ്യത്തിനെതിരെ അദ്ദേഹത്തെ തടയുക മാത്രമാണ് ചെയ്യന്നതെന്നും ഘാനയെ സഹായിക്കാൻ താനത് ചെയ്യുമെന്നും നാന ക്വാകു കൂട്ടിച്ചേർത്തു.
What you should work next
‘ബുധനാഴ്ചയുടെ പിശാച്’ എന്നാണ് നാന ക്വാകു ബോൺസം എന്ന പേരിന്റെ അർഥം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഘാനയിൽ താമസിക്കുന്ന ഇയാൾക്ക് ഘാന തലസ്ഥാനമായ അക്രയിൽ മൂന്ന് ആശ്രമങ്ങളുണ്ട്. ക്വാകുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഇവിടെ സന്ദർശിക്കാറുണ്ട്. പതിവായി യാത്ര ചെയ്യുകയും ന്യൂയോർക്ക്, ആംസ്റ്റർഡാം, ബെർലിൻ, ഇറ്റലി എന്നിവിടങ്ങളിൽ താമസിക്കുകയും ചെയ്യുന്ന നാനയെ രാജ്യാന്തര ടിവി ഷോകൾക്കും റേഡിയോ പ്രോഗ്രാമുകൾക്കുമടക്കം ക്ഷണിക്കാറുണ്ട്. ന്യൂയോർക്ക് ടൈംസിലെ രണ്ട് പ്രൊഫൈൽ ലേഖനങ്ങളിലും നാന ക്വാകു ബോൺസാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതേസമയം, ലോകകപ്പിലെ എൽ ഗ്രൂപ്പിൽ ഘാനയ്ക്കും ഇംഗ്ലണ്ടിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. ബുധനാഴ്ചത്തെ മത്സരം ഇരുവർക്കും നിർണായകമാണ്. ബോസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം. നാന ക്വാകുവിന്റെ ‘ശാപം’ ഫലിക്കുമോ എന്ന കണ്ടറിയാം.
English Summary:





English (US) ·