‘ക്രിസ്റ്റ്യാനോ വെറുമൊരു താരം, കൂടുതൽ ഇടപെടേണ്ട’: ‘ചൊറിഞ്ഞ്’ സൗദി പ്രൊ ലീഗ്; അൽ നസ്ർ വിടാൻ റൊണാൾഡോ

1 month ago 6

മനോരമ ലേഖകൻ

Published: February 04, 2026 11:26 AM IST

1 minute Read

ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.
ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം.

Follow Us

Facebook

WhatsApp

റിയാദ്∙ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്റുമായുള്ള കരാർ അവസാനിപ്പിക്കാനൊരുങ്ങി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ 2027 വരെ താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടെങ്കിലും ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്നും ഇതു രൂക്ഷമായതോടെ താരം ക്ലബ് വിടാൻ ആലോചിക്കുന്നതായും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അൽ നസ്റിന്റെ കഴിഞ്ഞ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. പിന്നാലെ ടീമിന്റെ പരിശീലന സെഷനിൽ നിന്നും നാൽപത്തിയൊന്നുകാരൻ താരം വിട്ടുനിന്നു. ഇതോടെയാണ് താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. ലീഗിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) അൽ നസ്റിനോടു പക്ഷപാതം കാട്ടുന്നതായും ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാൻ അനുവദിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പരാതിപ്പെട്ടതായാണ് വിവരം. ഇത് ലീഗ് സംഘാടകരെ ചൊടിപ്പിച്ചു.

ക്രിസ്റ്റ്യാനോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊ ലീഗ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതോടെയാണ് കാര്യങ്ങൾ വഷളായത്. തന്റെ പഴയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിപ്പോകാനും അവിടെ വച്ച് വിരമിക്കാനും ക്രിസ്റ്റ്യാനോ താൽപര്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. 2023ൽ അൽ നസ്റിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ടീമിനൊപ്പം ഇതുവരെ ഒരു പ്രധാന കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.
 

English Summary:

Cristiano Ronaldo is reportedly looking to terminate his declaration with Saudi Pro League nine Al Nassr, contempt having a woody until 2027. Disagreements implicit league absorption and fiscal matters are cited arsenic the superior reasons for his imaginable departure.

Read Entire Article