മുംബൈ പേസർ വേണ്ട, ചെന്നൈ താരത്തെ ക്യാപ്റ്റനാക്കാൻ അഗാർക്കർ ശ്രമിച്ചു; ലക്ഷ്മണുമായി തെറ്റാൻ കാരണം ഇത്

17 hours ago 1

ഓൺലൈൻ ഡെസ്ക്

Published: September 21, 2026 04:32 PM IST Updated: September 21, 2026 09:49 PM IST

1 minute Read

 R Satish Babu/AFP
ഐപിഎലിൽ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിങ്. Photo: R Satish Babu/AFP

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടറായ അജിത് അഗാർക്കറിന്റെ സേവനം അവസാന ഘട്ടത്തിലാണെന്നാണു വിവരം. 2023 ജൂലൈയിൽ ചീഫ് സിലക്ടറായി ചുമതലയേറ്റെടുത്ത അഗാർക്കറുടെ കരാർ ഈ മാസം അവസാനിക്കുകയാണ്. അഗാർക്കറുടെ സേവന കാലയളവിൽ രണ്ടു ട്വന്റി20 ലോകകപ്പുകളും ഏഷ്യാകപ്പും ചാംപ്യൻസ് ട്രോഫിയും ഇന്ത്യ വിജയിച്ചു. ഒരു തവണ ഏകദിന ലോകകപ്പിന്റെ ഫൈനലിലുമെത്തി. വിരാട് കോലി, രോഹിത് ശർമ എന്നിവർ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചപ്പോഴും അഗാര്‍ക്കറായിരുന്നു ടീം സിലക്ടർ. തുടർച്ചയായ തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ശേഷമാണ് അഗാർക്കർ ഇന്ത്യൻ ടീമിലെ നിർണായക സ്ഥാനം ഒഴിയുന്നതെന്നാണു പുറത്തുവരുന്ന വിവരം.

What you should work next

2023 ൽ ചുമതലയേറ്റതിനു പിന്നാലെ തന്നെ അഗാർക്കറും ടീം മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കങ്ങൾ തുടങ്ങിയതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. സൂപ്പർ താരമായ ജസ്പ്രീത് ബുമ്രയെ അയർലൻഡ് പര്യടനത്തിൽ ക്യാപ്റ്റനാക്കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തോടെയാണ് അഗാര്‍ക്കര്‍ ആദ്യമായി എതിർശബ്ദം ഉയർത്തിയത്. ഏകദേശം ഒരു വർഷത്തിനു ശേഷം ബുമ്ര ടീമിലേക്കു മടങ്ങിയെത്തുന്ന പരമ്പരയായിരുന്നു ഇത്. ഈ കാരണം കൊണ്ടു തന്നെയായിരുന്നു അഗാർക്കർ എതിർപ്പ് ഉന്നയിച്ചത്. എന്നാൽ ക്യാപ്റ്റനാകണമെന്ന ബുമ്രയുടെ താൽപര്യം പരിഗണിച്ചാണ് ടീം മാനേജ്മെന്റ് പരീക്ഷണത്തിനു നിന്നത്. ഒടുവിൽ ബുമ്ര തന്നെ ടീമിനെ നയിക്കുകയും 2–0ന് ട്വന്റി20 പരമ്പര വിജയിക്കുകയും ചെയ്തു.

ബുമ്രയ്ക്കു പകരം ചെന്നൈ സൂപ്പർ കിങ്സ് താരം ഋതുരാജ് ഗെയ്‍ക്‌വാദിനെ ക്യാപ്റ്റനാക്കണമെന്നായിരുന്നു അഗാർക്കറുടെ നിലപാട്. ബുമ്രയുടെ തിരിച്ചുവരവിൽ താരത്തിന്റെ ജോലി ഭാരം പരമാവധി കുറയ്ക്കാൻ‍ ശ്രമിക്കണമെന്ന് അഗാർക്കർ വാദിച്ചുനോക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചും ടീം മാനേജ്മെന്റിൽനിന്നു വ്യത്യസ്തമായ അഭിപ്രായമായിരുന്നു അജിത് അഗാർക്കറിനുണ്ടായത്. രോഹിത്തിനെ അടുത്ത ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന അഗാർക്കറുടെ തീരുമാനത്തിനു പിന്നാലെ രോഹിത് ശർമ ബിസിസിഐയിലെ ഉയർന്ന അധികാരികളെ ബന്ധപ്പെട്ട്, അർഹിക്കുന്ന പരിഗണന ചീഫ് സിലക്‌ടർ തനിക്കു നൽകുന്നില്ലെന്ന പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ താരത്തിന്റെ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ പ്രസ്താവനയിറക്കി. 

What you should work next

ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് തലവൻ വി.വി.എസ്. ലക്ഷ്മണുമായും ഒത്തുപോകാൻ അഗാർക്കർ ബുദ്ധിമുട്ടി. പരുക്കേറ്റ താരങ്ങളെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വി.വി.എസ് ലക്ഷമണുമായി അഗാർക്കർ കൊമ്പുകോർത്തത്. ഏഷ്യൻ ഗെയിംസിന് ഒന്നാം നിര ടീമിനെ അയച്ചതിലടക്കം അഗാർക്കറും ലക്ഷ്മണും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായാണു വിവരം. ഇതാണ് താരത്തിന്റെ കരാർ നീട്ടേണ്ടെന്ന തീരുമാനത്തിലേക്ക് ബിസിസിഐയെ എത്തിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിലേറ്റ തിരിച്ചടി ചർച്ച ചെയ്യാൻ മുംബൈയിൽ നടന്ന യോഗത്തിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. ബോർഡിലെ പല അംഗങ്ങളും അഗാർക്കറുടെ അസാന്നിധ്യം ചർച്ചയാക്കിയെങ്കിലും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ താരത്തെ പിന്തുണച്ചു. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം സിലക്ഷൻ കമ്മിറ്റിയുടെ തലവനായി മുൻ ഇന്ത്യൻ താരങ്ങളായ പ്രഖ്യാൻ ഓജയെയും പാർഥിവ് പട്ടേലിനെയുമാണ് ബിസിസിഐ പരിഗണിക്കുന്നത്. അടുത്ത മാസം 4നു കാലാവധി അവസാനിക്കുന്ന അഗാർക്കർ തുടരാൻ താൽപര്യമില്ലെന്ന് ബിസിസിഐയെ അറിയിച്ചതായും വിവരമുണ്ട്.

English Summary:

Ajit Agarkar's tenure arsenic the Chief Selector of the Indian cricket squad is reportedly coming to an extremity this month, with his declaration acceptable to expire. Significant disagreements with squad absorption regarding subordinate enactment and aboriginal strategies are cited arsenic the reasons for this impending departure

Read Entire Article