Published: August 14, 2026 03:58 PM IST Updated: August 14, 2026 11:03 PM IST
1 minute Read
ബെംഗളൂരു ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജ്മെന്റ് തലത്തിൽ അഴിച്ചുപണികൾക്കൊരുങ്ങി ബിസിസിഐ. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിന്റെ തലവനായ മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിന്, ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ എന്ന പുതിയ പദവി കൂടി നൽകാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇപ്പോഴത്തെ ചുമതലകളിൽ തുടർന്നുകൊണ്ടു തന്നെയായിരുന്നു ലക്ഷ്മൺ ഈ പദവി വഹിക്കുകയെന്നും കൂടുതൽ ഉത്തരവാദിത്തങ്ങൾ താരത്തിനുണ്ടാകുമെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജൂനിയർ ഇന്ത്യൻ ടീമുകളുടെ മേൽനോട്ടം, പരുക്കേറ്റ താരങ്ങളുടെ പുനരധിവാസം, പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്കായുള്ള റോഡ്മാപ് എന്നിവ കൈകാര്യം ചെയ്തിരുന്ന ലക്ഷ്മൺ, ഇനി മുതൽ സ്റ്റാഫ് നിയമനങ്ങളുടെയും ചുമതല വഹിക്കും.
What you should work next
ലക്ഷ്മണിന്റെ കരാർ ബിസിസിഐ നീട്ടാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. രണ്ടു വർഷത്തേക്ക് കൂടി അദ്ദേഹം സെന്റർ ഓഫ് എക്സലൻസിന്റെ തലപ്പത്ത് തുടരും. ഇതുവരെ ഇല്ലാതിരുന്ന ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ എന്ന പദവി കൂടി ലഭിക്കുന്നതോടെ തത്വത്തിൽ ലക്ഷ്മണിന് ഇതു ‘പ്രമോഷൻ’ ആണ്. പുതിയ പദവിയിലൂടെ മുതിർന്ന കോച്ചുമാർ, സെലക്ടർമാർ എന്നിവർ മുതൽ സിഒഇ, യൂത്ത് ടീമുകൾ വരെയുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ തലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഇത് പ്രതിഭകളെ കണ്ടെത്തുന്നതിലും കളിക്കാരുടെ വികസനത്തിലും കൂടുതൽ ഏകീകൃതമായ സമീപനം ഉറപ്പാക്കും. നിലവിൽ സിഒഇയിൽ സജീവമായി ഇടപെടുകയും കളിക്കാരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന ലക്ഷ്മണെ സംബന്ധിച്ച് ഇത് കരിയറിലെ അടുത്ത വലിയൊരു ചുവടുവയ്പ്പാണ്.
∙ ലക്ഷ്മൺ ‘ബോസ്’!ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് ഈ പുതിയ നീക്കം എന്നത് ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഏകദിന ടീമിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ഭാവി എന്തായിരിക്കും എന്നതിനെച്ചൊല്ലി കഴിഞ്ഞ കുറച്ചു മാസങ്ങളായി അഗാർക്കറുടെ പങ്കും വലിയ ചർച്ചയായിരുന്നു. അതുപോലെ തന്നെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ പോയിന്റ് ടേബിളിൽ ഇന്ത്യയുടെ മോശം അവസ്ഥ കണക്കിലെടുക്കുമ്പോൾ, ഗംഭീറിന്റെ കോച്ചിങ് ഭാവിയും (പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ) ചർച്ചാവിഷയമാണ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര, റെഡ് ബോൾ ക്രിക്കറ്റിൽ ഗംഭീറിന്റെ ഭാവി എന്താണെന്ന് നിർണയിച്ചേക്കാം.
പുതിയ പദവി ലഭിക്കുന്നതോടെ, വി.വി.എസ് ലക്ഷ്മൺ യഥാർഥത്തിൽ ടീം ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിനും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനും മുകളിലായിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു. എങ്കിലും, തൽക്കാലും അഗാർക്കറിനോ ഗംഭീറിനോ യാതൊരുവിധ ഭീഷണിയുമില്ല. 2027 ഏകദിന ലോകകപ്പ് വരെ ഇരുവരും തുടർന്നേക്കുമെന്നാണ് വിവരം.
English Summary:
VVS Laxman: Former Indian cricketer VVS Laxman is acceptable to presume the caller 'Director of Cricket' relation wrong the BCCI, a important promotion from his existent presumption arsenic caput of the Bengaluru Centre of Excellence. This determination is designed to unify endowment recognition and subordinate improvement crossed each levels of Indian cricket, placing him supra cardinal absorption figures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·