Published: July 21, 2026 03:36 PM IST Updated: July 21, 2026 07:07 PM IST
1 minute Read
ലണ്ടൻ∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ടീം ഇന്ത്യയുടെ സമ്പൂർണ തോൽവിയെ ‘2 മത്സരത്തിലെ പ്രകടനം കൊണ്ട് ഒരു ടീമിനെ വിലയിരുത്തരുത്’ എന്നുപറഞ്ഞാണ് പരിശീലകൻ ഗൗതം ഗംഭീർ ന്യായീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും സമ്പൂർണ തോൽവി വഴങ്ങിയപ്പോൾ ‘പുതിയ ടീമാണ്, സെറ്റാകാൻ സമയമെടുക്കും’ എന്നായിരുന്നു ഗംഭീറിന്റെ ന്യായം.
What you should work next
എന്നാൽ പിന്നാലെ നടന്ന ഏകദിന പരമ്പരയും ടീം അടിയറവു വച്ചതോടെ ഗംഭീറിന്റെ പരിശീലന രീതികൾ വീണ്ടും ചോദ്യംചെയ്യപ്പെടുകയാണ്. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയുടെ സെഞ്ചറിയും (138) ശുഭ്മൻ ഗിൽ (77), വിരാട് കോലി (74) എന്നിവരുടെ അർധ സെഞ്ചറികളും ഉണ്ടായിരുന്നിട്ടും ഇന്ത്യ 27 റൺസ് തോൽവി വഴങ്ങി.
പിഴച്ചതെവിടെ?
യുവതാരങ്ങളെ കുത്തിനിറച്ച് ടീമിനെ പൊളിച്ചുവാർക്കാനുള്ള ഗംഭീറിന്റെ ശ്രമം ഫലം കണ്ടില്ലെന്ന് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ വ്യക്തമായി. ഏകദിന പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവരെ ആശ്രയിച്ചാണ് ടീം മുന്നോട്ടുപോയത്. ട്വന്റി20 പരമ്പരയിൽ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ഉൾപ്പെടെ പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.
ബാറ്റിങ്ങിനെക്കാൾ ടീമിന് തലവേദന ബോളിങ്ങാണ്. ട്വന്റി20യിൽ ഒരു സ്പെഷലിസ്റ്റ് പേസറെ വളർത്തിയെടുക്കാൻ ഗംഭീറിനും സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. ഹർഷിത് റാണ പ്രതീക്ഷ നൽകുമ്പോഴും ഫോമിലെ അസ്ഥിരത തിരിച്ചടിയാണ്. സ്പിൻ വിഭാഗത്തിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നു.
English Summary:






English (US) ·