Published: August 15, 2026 07:25 PM IST Updated: August 15, 2026 08:26 PM IST
1 minute Read
ഗോൾ∙ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി രണ്ടു വർഷത്തിനു ശേഷമാണ് ദേവ്ദത്ത് പടിക്കല്‍ ആദ്യ രാജ്യാന്തര സെഞ്ചറി നേടുന്നത്. നീണ്ട കാലയളവാണെങ്കിലും ഈ സമയത്തിനുള്ളിൽ പടിക്കൽ കളിച്ചത് ആകെ മൂന്നു മത്സരങ്ങൾ മാത്രമാണ്. 2024 മാര്‍ച്ചിൽ ഇംഗ്ലണ്ടിനെതിരെ ധരംശാലയിൽ അരങ്ങേറിയ മലയാളി താരം, 2024 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയും കളിക്കാനിറങ്ങി. മൂന്നാം അവസരത്തിൽ 134 പന്തുകളിൽനിന്നാണ് ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കു വേണ്ടി കളിക്കുന്ന ദേവ്ദത്ത് സെഞ്ചറിയിലെത്തിയത്.
What you should work next
24 വർഷത്തിനു ശേഷമാണ് വൺഡൗണായിറങ്ങിയ ഒരു ലെഫ്റ്റ് ഹാൻഡ് ബാറ്റർ സെഞ്ചറി നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2002ൽ സിംബാബ്‍വെയ്ക്കെതിരെ ഡൽഹിയിൽ വൺഡൗണായിറങ്ങിയ സൗരവ് ഗാംഗുലിയാണ് മുൻപ് 100 പിന്നിട്ടത്. സ്വാതന്ത്ര്യ ദിനത്തിൽ സെഞ്ചറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം കൂടിയായി ദേവ്ദത്ത്. വിരാട് കോലിയാണ് ഈ ലിസ്റ്റിൽ ഒന്നാമതുള്ള താരം.
What you should work next
ഗോൾ ടെസ്റ്റിന്റെ ആദ്യ ദിവസം ബോളർമാർക്കെതിരെ ദേവ്ദത്ത് ആധിപത്യം നേടി. 2024 ൽ ശുഭ്മൻ ഗിൽ സെഞ്ചറി നേടിയ ശേഷം, മൂന്നാം നമ്പരില്‍ ഒരു ഇന്ത്യൻ താരം ആദ്യമായാണ് 100 കടക്കുന്നത്. സായ് സുദർശൻ പരുക്കേറ്റു പുറത്തായതോടെയാണ് ദേവ്ദത്ത് പടിക്കൽ പ്ലേയിങ് ഇലവനിൽ വൺ ഡൗണായി ബാറ്റിങ്ങിന് ഇറങ്ങുന്നത്. കഴിഞ്ഞ ആഴ്ച കൊളംബോയിൽ നടന്ന സന്നാഹ മത്സരത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനെതിരെ സെഞ്ചറി നേടിയതും ദേവ്ദത്തിന് കരുത്തായി.
ഗോളിലെ ഒന്നാം ദിനം ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും നിയന്ത്രണത്തോടെ കളിച്ച താരം, ഇടയ്ക്കിടെ പെയ്ത മഴയിലും കുലുങ്ങിയില്ല. തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടപ്പെട്ട ശേഷം കെ.എൽ. രാഹുലുമായി ചേർന്ന് 150 റൺസിന്റെ കുട്ടുകെട്ട് കെട്ടിപ്പടുക്കാനും ദേവ്ദത്തിനു സാധിച്ചു. ഒരു സിക്സും ഒന്‍പതു ഫോറുകളുമാണ് ഗോളിൽ മലയാളി താരം സെഞ്ചറിയിലെത്തുന്നതിനായി ബൗണ്ടറി കടത്തിയത്. ആദ്യ ദിവസം കളി അവസാനിപ്പിച്ചപ്പോൾ 178 പന്തില്‍ 131 റൺസടിച്ചു പുറത്താകാതെ നിൽക്കുന്ന ദേവ്ദത്ത് രണ്ടാം ദിവസവും ശ്രീലങ്കൻ ബോളിങ് നിരയ്ക്കു വെല്ലുവിളിയായുണ്ടാകും.
English Summary:
Devdutt Padikkal Hits Maiden International Century successful Test Cricket
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·