ഗുജറാത്ത് ടൈറ്റൻസിലേക്ക് വരാം, പക്ഷേ ഒരു ‘കണ്ടീഷൻ’ എന്ന് ഹാർദിക്; ‘ഓ,വേണ്ട’ എന്ന് ഫ്രാഞ്ചൈസിയുടെ മറുപടി

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 12, 2026 12:15 PM IST Updated: August 12, 2026 12:28 PM IST

1 minute Read

ഹാർദിക് പാണ്ഡ്യ  (Photo by R.Satish BABU / AFP)
ഹാർദിക് പാണ്ഡ്യ (Photo by R.Satish BABU / AFP)

മുംബൈ ∙ ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ പ്രീമിയർ ലീഗ് ഭാവി സംബന്ധിച്ച അഭ്യൂഹങ്ങളിൽ മറ്റൊരു നിർണായക നീക്കം കൂടി. 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാൻ ഒരുങ്ങുന്ന താരം, ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) എന്നീ ടീമുകളുമായി ചർച്ചകൾ നടത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താൻ മുൻപ് കളിച്ച ഗുജറത്ത് ടൈറ്റൻസിലേക്ക് മടങ്ങിപ്പോകാൻ ഹാർദിക്കിന് താൽപര്യമുണ്ടെന്നും ഇതിനായി ടീമിനെ സമീപിച്ചിരുന്നെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

What you should work next

ഹാർദിക്കിനെ ടീമിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ ഗുജറാത്ത് ടൈറ്റൻസ് തയാറായിരുന്നെങ്കിലും താരത്തിന്റെ ഒരു നിബന്ധന ടീം നിരസിക്കുകയായിരുന്നെന്നാണ് സൂചന. ഗുജറാത്തിലേക്ക് മടങ്ങാൻ സ്വയം ‘ഓഫർ’ മുന്നോട്ടുവച്ച ഹാർദിക്, ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ സ്ഥാനം തനിക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായി ചർച്ച നടത്തിയിരുന്നു. ഗിൽ ഇതിന് പച്ചക്കൊടി കാട്ടുകയും ചെയ്തു. എന്നാൽ, തിരിച്ചുവരവിനായി ക്യാപ്റ്റനാക്കണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവച്ചതോടെ ഫ്രാഞ്ചൈസിയും എതിർപ്പ് അറിയിക്കുകയായിരുന്നു.

‘ഹാർദിക് തിരിച്ചുവരുന്നതിൽ ഫ്രാഞ്ചൈസിക്ക് കുഴപ്പമില്ലായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യുകയും, ഫ്രാഞ്ചൈസിക്ക് അദ്ദേഹത്തെ ട്രേഡ് ചെയ്ത് തിരികെ കൊണ്ടുവരാമെന്ന് ഗില്ലും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന നിബന്ധന മുന്നോട്ടുവച്ചപ്പോൾ എല്ലാവരും അതിനെ എതിർത്തു.’’– ഗുജറാത്ത് ടൈറ്റൻസുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു. എന്നാൽ ഹാർദിക് ഒരു ഫ്രാഞ്ചൈസിയുമായും നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇതുവരെയുള്ള ആശയവിനിമയങ്ങളെല്ലാം മുംബൈ ഇന്ത്യൻസ് വഴിയാണ് നടന്നിട്ടുള്ളതെന്നുമാണ് താരത്തിന്റെ വക്താവ് പറഞ്ഞത്.

‌‌‌2022ൽ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത് ഹാർദിക് ആയിരുന്നു. തൊട്ടടുത്ത സീസണിൽ അദ്ദേഹം ഫ്രാഞ്ചൈസിയെ ഫൈനലിൽ എത്തിച്ചു. അതിനുശേഷമുള്ള സീസണിലാണ് അദ്ദേഹം മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തിയത്. മുംബൈയിൽ എത്തിയ ഉടൻ തന്നെ രോഹിത് ശർമയ്ക്ക് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിനാൽ, ഗുജറാത്തിൽ ലഭിച്ചതുപോലെയുള്ള ഒരു സ്വീകാര്യത മുംബൈ ആരാധകരിൽ നിന്ന് നേടിയെടുക്കാൻ ഹാർദിക്കിന് കഴിഞ്ഞിരുന്നില്ല. മുൻ നായകൻ രോഹിത്തിന് ലഭിച്ചിരുന്ന അത്രയും പദവിയും ബഹുമാനവും മുംബൈ ഡ്രസ്സിങ് റൂമിൽ ഹാർദിക്കിന് ലഭിക്കുന്നില്ലെന്നും പറയപ്പെടുന്നു. ഇതോടെയാണ് ടീം വിടാൻ ഹാർദിക് തീരുമാനിച്ചത്.

English Summary:

Hardik Pandya: Hardik Pandya reportedly sought a instrumentality to his erstwhile team, Gujarat Titans, up of the 2027 IPL season, aft existent rumors suggest helium plans to permission Mumbai Indians. While Gujarat Titans and skipper Shubman Gill were unfastened to his instrumentality arsenic a player, the franchise rejected Pandya's information of being appointed captain. This determination highlights the ongoing speculation astir his IPL aboriginal and squad dynamics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article