ഗെയിംസ് വില്ലേജായി ആഡംബരക്കപ്പൽ, 1500 മുറികളിൽ 4000 പേർക്ക് താമസിക്കാം, 22 ദിവസത്തെ വാടക 280 കോടി!

3 days ago 1

വിനോദ് ഗോപി

വിനോദ് ഗോപി

Published: September 16, 2026 10:32 AM IST

1 minute Read

അത്‍ലീറ്റുകൾക്കു താമസിക്കാൻ നഗോയ തുറമുഖത്തു നങ്കൂരമിട്ട ഇറ്റാലിയൻ ആഡംബരക്കപ്പൽ കോസ്റ്റ സെറീന. ചിത്രം∙ അബു ഹാഷിം, മനോരമ
അത്‍ലീറ്റുകൾക്കു താമസിക്കാൻ നഗോയ തുറമുഖത്തു നങ്കൂരമിട്ട ഇറ്റാലിയൻ ആഡംബരക്കപ്പൽ കോസ്റ്റ സെറീന. ചിത്രം∙ അബു ഹാഷിം, മനോരമ

പസിഫിക് സമുദ്രത്തിലെ അലയൊലികള്‍ക്കിടയിലൂടെ ആഡംബര കപ്പലായ കോസ്റ്റ സെറീന ഒഴുകിയൊഴുകി നഗോയ തുറമുഖത്തു വന്നു നങ്കൂരമിട്ടു. ഒരു ജലകന്യകയെ പോലെ അവൾ അതി സുന്ദരിയായിരുന്നു. അവളെ കാണാനായി ആളുകൾ ചുറ്റും ഓടിക്കൂടി. കപ്പലിന്റെ ഡെക്കിൽ നിന്നു ക്യാപ്റ്റൻ ഫെഡറികോ സിയാസ് വിളിച്ചു പറഞ്ഞു– ‘നഗോയ, ഓൾ അബ്രോഡ്!’.

What you should work next

ഏഷ്യൻ ഗെയിംസിനെത്തുന്ന അത്‌ലീറ്റുകളെയും ഒഫിഷ്യലുകളെയും താമസിപ്പിക്കാൻ വേണ്ടിയാണു ഗെയിംസ് സംഘാടക സമിതി ഇറ്റാലിയൻ ആഡംബര കപ്പലായ കോസ്റ്റ സെറീന വാടകയക്ക് എടുത്തിട്ടുള്ളത്. ഒക്ടോബർ 6 വരെയുള്ള 22 ദിവസത്തേക്ക് ഏകദേശം 280 കോടി രൂപയാണു കപ്പലിന്റെ വാടക. ഭീമമായ തുക ചെലവാക്കി ഗെയിംസ് വില്ലേജ് നിർമിക്കുന്നതിനു പകരമാണ് ആഡംബര കപ്പലിൽ താമസമൊരുക്കിയത്. ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം.

നഗോയ തുറമുഖത്തിന്റെ തെക്കു ഭാഗത്തുള്ള കിൻജോ പീർ ഇന്റർനാഷനൽ മറൈൻ ടെർമിനലിലാണു കോസ്റ്റ സെറീന നങ്കൂരമിട്ടിട്ടുള്ളത്. ഗെയിംസിനെത്തുന്ന അത്‌ലീറ്റുകൾക്കു നാളെ മുതൽ കപ്പലിലേക്കു പ്രവേശനം അനുവദിച്ചു തുടങ്ങും. പരമ്പരാഗത ജാപ്പനീസ് കലാപരിപാടികളോടെയാണ് ഗെയിംസ് സംഘാടക സമിതി കപ്പലിനെ നഗോയയിലേക്കു സ്വീകരിച്ചത്.‘‘ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു വരുന്നതിനപ്പുറമുള്ള ദൗത്യമാണ് ഈ യാത്രയിൽ കോസ്റ്റ സെറീനയ്ക്കു നിർവഹിക്കാനുള്ളത്.

What you should work next

ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലീറ്റുകൾ കപ്പലിൽ താമസിക്കും. അത് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഏഷ്യ ഒന്നാണെന്നതിന്റെയും സന്ദേശമാണ്’’– അത്‌ലീറ്റുകൾക്ക് ആതിഥ്യമൊരുക്കുന്നതിന്റെ ആവേശം ഒളിച്ചുവയ്ക്കാതെ ക്യാപ്റ്റൻ ഫെഡറികോ സിയാസ് പറഞ്ഞു.

ഗെയിംസിനെത്തുന്നവർക്ക് ആവശ്യമായ താമസ സൗകര്യമില്ലെന്ന ആക്ഷേപത്തിനിടെയാണു കോസ്റ്റ സെറീനയെത്തിയത്. 1500 മുറികളാണു കപ്പലിലുള്ളത്. ഒരേ സമയം ഏകദേശം 4000 പേർക്കു താമസിക്കാം. വെള്ളം ഇളകുന്നതു മൂലം തുറമുഖത്തു നിർത്തിയിട്ടിരിക്കുന്ന കപ്പലിന് ആട്ടമുണ്ടാകാമെന്നും ഇത് അത്‌ലീറ്റുകളുടെ പ്രകടനത്തെ ബാധിക്കാമെന്നുള്ള ആക്ഷേപം ചില ഒളിംപിക് അസോസിയേഷനുകൾ ഉന്നയിച്ചിരുന്നു. എന്നാൽ സംഘാടക സമിതി അത്തരം ആശങ്കകളെല്ലാം തള്ളുകയാണ്. 

‘നിങ്ങൾ ഇന്ത്യക്കാർക്കു കപ്പലൊന്നും പുതുമയല്ലല്ലോ’– കപ്പലിനെ നോക്കി നിൽക്കുന്നതിനിടെ തോഷിഹിരോ ഇഷിഹാര ചോദിച്ചു. നഗോയ ജൂനിയർ ഹൈസ്കൂളിലെ അലംനൈ അസോസിയേഷൻ പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ് ഓഫിസറാണു ഇഷിഹാര. ജപ്പാനിൽ ഇഷ്ടം പോലെ പർവതങ്ങളുള്ളപ്പോഴും ഹിമാലയത്തെ സ്നേഹിക്കുന്ന ജപ്പാൻകാരൻ. പ്രായമായെങ്കിലും ഇനിയും ഹിമാലയം കാണണമെന്നാണു ഇഷിഹാരയുടെ ആഗ്രഹവും.

ചില്ലറക്കാരിയല്ല സെറീന

അത്‌ലീറ്റുകൾക്കു താമസ സൗകര്യമൊരുക്കുന്ന കോസ്റ്റ് സെറീനയുടെ നിർമാണ ചെലവ് 5400 കോടി രൂപയാണ്. 17 ഡെക്കുകളാണു മൊത്തം കപ്പലിനുളളത്. ഇതിൽ 13 ഡെക്കുകളിലാണു സന്ദർശകർക്കു താമസം. 557 ബാൽക്കണികൾ കപ്പലിലുണ്ട്. 8 നീന്തൽക്കുളങ്ങൾക്കു പുറമേ വാട്ടർ സ്ലൈഡുകളുമുണ്ട്. ഏഷ്യൻ ഗെയിംസിനു പിന്നാലെ ഒക്ടോബർ 7 മുതൽ കോസ്റ്റ സെറീന ജപ്പാൻ, കൊറിയ പര്യടനത്തിനു തുടക്കമിടും.

English Summary:

Costa Serena, a luxury cruise ship, has docked astatine Nagoya larboard to accommodate athletes and officials for the Asian Games. This innovative approach, replacing a accepted colony with a floating hotel, marks a archetypal for the Asian Games, offering extended facilities for thousands of participants.

Read Entire Article