ഗോളടിക്കാനാകാതെ മുന്നേറ്റനിര, സന്തോഷ് ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി (1–0)

1 month ago 6

തോമസ് ജേക്കബ്

Published: February 01, 2026 11:21 AM IST Updated: February 01, 2026 02:13 PM IST

1 minute Read

സന്തോഷ് ട്രോഫിയിലെ കേരളം– സർവീസസ് മത്സരത്തിൽനിന്ന്. ചിത്രം∙ ധനേഷ് അശോകൻ, മനോരമ
സന്തോഷ് ട്രോഫിയിലെ കേരളം– സർവീസസ് മത്സരത്തിൽനിന്ന്. ചിത്രം∙ ധനേഷ് അശോകൻ, മനോരമ

Follow Us

Facebook

WhatsApp

ദിബ്രുഗഡ്∙ സന്തോഷ് ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണു സർവീസസ് കേരളത്തെ തോൽപിച്ചത്. ഇതോടെ ഗ്രൂപ്പ് എയിൽ സർവീസസ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. കളിയുടെ ആദ്യ പകുതിയിൽ 18–ാം മിനിറ്റിൽ സർവീസിനായി അഭിഷേക് പവാർ കൗണ്ടർ ആക്രമണത്തിലൂടെയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.

ഗോൾ മടക്കാനുള്ള കേരളത്തിന്റെ ശ്രമം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും വിജയിച്ചില്ല. കളിയുടെ 64–ാം മിനിറ്റിൽ സർവീസസ് താരത്ത ഫൗൾ ചെയ്തതിന് മുഹമ്മദ് അഷറിന് റെഡ് കാർഡ് ലഭിച്ചു. അതോടെ ആക്രമണം കുറച്ച കേരളം തോല്‍വി വഴങ്ങുകയായിരുന്നു.

ker-services

സന്തോഷ് ട്രോഫിയിലെ കേരള– സർവീസസ് മത്സരത്തിൽനിന്ന്. ചിത്രം∙ ധനേഷ് അശോകൻ, മനോരമ

നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന കേരളം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ.

ker-services-1

English Summary:

Santosh Trophy, Kerala vs Services Match Updates

Read Entire Article