Published: April 02, 2026 02:37 PM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ ഒരുപക്ഷേ, അർജന്റീനയിൽ ലയണൽ മെസ്സിയുടെ അവസാന രാജ്യാന്തര മത്സരമായേക്കാം ഇത്! ലോകകപ്പ് ഫൈനൽസിനു മുന്നോടിയായി ബ്യൂനസ് ഐറിസിൽ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഗോളടിച്ചും വഴിയൊരുക്കിയും മൈതാനം നിറഞ്ഞ് ലയണൽ മെസ്സി. ആഫ്രിക്കൻ ടീം സാംബിയയെ 5–0ന് തോൽപിച്ച അർജന്റീനയ്ക്കായി മെസ്സി ഒരു ഗോൾ നേടുകയും യുവതാരം യൂലിയൻ അൽവാരസിന്റെ ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
ഈ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽനിന്നു മെസ്സി വിരമിക്കുമെന്നു പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നിക്ലാസ് ഒട്ടമെൻഡി, വലന്റിൻ ബാർകോ എന്നിവരും അർജന്റീനയ്ക്കായി ഗോൾ നേടി. സാംബിയ താരം ഡൊമിനിക് ചാണ്ടയുടെ സെൽഫ് ഗോളും അർജന്റീനയുടെ അക്കൗണ്ടിലെത്തി. പരുക്കേറ്റ റോഡ്രിഗോ ഡി പോൾ ഒഴികെ, 2022 ലോകകപ്പ് ഫൈനൽ കളിച്ച അതേ ടീമിനെയാണ് അർജന്റീന കോച്ച് ലയണൽ സ്കലോനി കളത്തിലിറക്കിയത്. ബ്രസീൽ 3–1നു ക്രൊയേഷ്യയെ തോൽപിച്ച മത്സരത്തിൽ, ഡാനിലോ, തിയാഗോ, ഗബ്രിയേല മാർട്ടിനെല്ലി എന്നിവരാണു കാനറിയുടെ സ്കോറർമാർ.
English Summary:








English (US) ·